ലോകത്തിലെ പ്രഥമ കുടിയേറ്റ സമ്പദ് വ്യവസ്ഥയെന്ന സ്ഥാനം ഓസ്ട്രേലിയക്കാണെന്ന് ഏറ്റവും പുതിയ പ്രവണതകള്‍ വ്യക്തമാക്കുന്നു. ഇവിടുത്തെ സമ്പദ് വ്യവസ്ഥയുടെ പകരം വയ്ക്കാനില്ലാത്ത ദീര്‍ഘകാല വളര്‍ച്ചയ്ക്ക് അടിസ്ഥാന കാരണം ഇവിടേക്കുള്ള വര്‍ധിച്ച കുടിയേറ്റമാണെന്ന് വ്യക്തമാക്കുന്ന പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നു.
ലോകരാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും വലിയ ഇമിഗ്രേഷന്‍ പ്രോഗ്രാം നടത്തുന്ന രാജ്യമാണ് ഓസ്ട്രേലിയ. ഇത് പ്രകാരം വര്‍ഷത്തില്‍ 190,000 പെര്‍മനന്റ് മൈഗ്രന്റുകള്‍ക്കാണ് ക്വാട്ടയുള്ളത്. ക്വാട്ടയില്‍ ഏതാണ്ട് 70ശതമാനവും സ്കില്‍ഡ് മൈഗന്റുകള്‍ക്കാണ് സംവരണം ചെയ്തിരിക്കുന്നത്.
പുതിയ മാറ്റമനുസരിച്ച് ബാക്ക്പാക്കര്‍മാര്‍ ഓരോ ആറ് മാസം കൂടുമ്പോഴും അവരുടെ ഓസ്ട്രേലിയന്‍ ജോലി വിടേണ്ടി വരില്ല. ഇതിന് പുറമെ അവര്‍ അധികമായി കാര്‍ഷിക ജോലികള്‍ ചെയ്യുന്നുവെങ്കില്‍ ഓസ്ട്രേലിയയില്‍ തങ്ങാവുന്ന പരമാവധി കാലം മൂന്നിരട്ടിയായി വര്‍ധിപ്പിക്കുകയും ചെയ്യും.
തൊണ്ണൂറു മില്യണ്‍ ഡോളറിന്റെ വായ്പയാണ് സര്‍ക്കാര്‍ ഇതുവരെ എഴുതി തള്ളിയിരിക്കുന്നത്. നഷ്ടപരിഹാര തുക ഇനിയും ഉയരുമെന്നാണ് സൂചന. വഞ്ചിക്കപ്പെട്ട എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്ന് സ്കില്‍സ് ആന്‍ഡ് വൊക്കേഷണല്‍ എജ്യൂക്കേഷന്‍ മന്ത്രി മെക്കെല ക്യാഷ് അറിയിച്ചു.
സൗന്ദര്യ മത്സരത്തിന് സീറോ സൈസും മെയ് വഴക്കവും ഒക്കെ ഇനി ഔട്ടോഫ് ഫാഷന്‍. മലയാളികള്‍ക്ക് അഭിമാനമായി മിസിസ് ഓസ്ട്രേലിയ യുണൈറ്റഡ് നാഷന്‍സ് പട്ടം നേടിയിരിക്കുകയാണ് രണ്ട് കുട്ടികളുടെ അമ്മയായ സരിത മേനോന്.
ഏകീകൃത ആരോഗ്യ രേഖ (മൈ ഹെല്‍ത്ത് റെക്കോര്‍ഡ്) ആവശ്യമില്ലാത്തവര്‍ക്ക് ഈ സേവനം നിരസിക്കാനുള്ള സമയ പരിധി ജനുവരി 31ന് അവസാനിക്കും. വ്യാഴാഴ്ച്ചക്കുള്ളില്‍ സേവനം ആവശ്യമില്ലെന്ന് രേഖപ്പെടുത്താത്ത എല്ലാ വ്യക്തികളുടെയും സ്വകാര്യ ഡിജിറ്റല്‍ ആരോഗ്യ രേഖകള്‍ സൃഷ്ടിക്കപ്പെടും.
ക്വീന്‍സ്ലാന്റിലെ ഗോള്‍ഡ് കോസ്റ്റ് ആസ്ഥാനമായി ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അമീര്‍ ഹംസയും ഡോ. ചൈതന്യ ഉണ്ണിയും, മെഡിക്കല്‍ സെന്റര്‍ ശൃംഖലകളിലൂടെയും സൗന്ദര്യവര്‍ദ്ധക വിപണിയിലെ ഇടപെടലുകളിലൂടെയുമാണ് ഈ പട്ടികയിലേക്കെത്തിയത്. 100 സംരംഭകരുടെ പട്ടികയില്‍ 18ാം സ്ഥാനത്താണ് ഇവര്‍.
2018ല്‍ ഇവിടെയെത്തിയ ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 12 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. ഓസ്ട്രേലിയയിലെമ്പാടും പ്രൈവറ്റ് കോളജുകളിലും ഇംഗ്ലീഷ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും രജിസ്റ്റര്‍ ചെയ്യുകയും എന്‍ റോള്‍മെന്റ് ചെയ്യുകയും ചെയ്തിരിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം 542,054 ആണെന്നാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എഡ്യുക്കേഷന്‍ പറയുന്നത്.
കാര്‍ഷിക-വ്യവസായ രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് വിക്ടോറിയയിലെ ഷെപ്പാര്ട്ടനിലുള്ള ഡോ. പരമേശ്വരന് മേനോനെയും, ഏജ്ഡ് കെയര്‍ മേഖലയിലെ നേട്ടങ്ങള്‍ക്ക് അഡ്ലൈഡിലെ വിവേക് പത്മനാഭനെയുമാണ് ഉന്നത ദേശീയ പുരസ്കാരങ്ങള്‍ക്ക് തെരഞ്ഞെടുത്തത്.
ഏറ്റവും ഉചിതമായ വിസകളിലൊന്നാണ് ഓസ്ട്രേലിയ സബ്ക്ലാസ് 485 പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ. ഇതൊരു ടെംപററി ഗ്രാജ്വേറ്റ് വിസയാണ്. ഈ വിസക്ക് രണ്ട് സ്ട്രീമുകളാണുള്ളത്. പോസ്റ്റ്-സ്റ്റഡി വര്‍ക്ക് സ്ട്രീമും ഗ്രാജ്വേറ്റ് വര്‍ക്ക് സ്ട്രീമും. യോഗ്യതയും കഴിവുമുള്ള ഗ്രാജ്വേറ്റുകള്ക്കാണ് ഗ്രാജ്വേറ്റ് വര്‍ക്ക് സ്ട്രീം അനുവദിക്കുന്നത്.