Currency

ഓസ്ട്രേലിയ ലോകത്തിലെ പ്രഥമ കുടിയേറ്റ സമ്പദ് വ്യവസ്ഥ; മുപ്പത് വര്‍ഷമായി ഓസ്ട്രേലിയയില്‍ സാമ്പത്തിക മാന്ദ്യമില്ല; പുരോഗതിക്ക് വഴിയൊരുക്കുന്നത് ഇമിഗ്രേഷന്‍

സ്വന്തം ലേഖകന്‍Thursday, February 7, 2019 11:22 am

ഓസ്ട്രേലിയ: ലോകത്തിലെ പ്രഥമ കുടിയേറ്റ സമ്പദ് വ്യവസ്ഥയെന്ന സ്ഥാനം ഓസ്ട്രേലിയക്കാണെന്ന് ഏറ്റവും പുതിയ പ്രവണതകള്‍ വ്യക്തമാക്കുന്നു. ഇവിടുത്തെ സമ്പദ് വ്യവസ്ഥയുടെ പകരം വയ്ക്കാനില്ലാത്ത ദീര്‍ഘകാല വളര്‍ച്ചയ്ക്ക് അടിസ്ഥാന കാരണം ഇവിടേക്കുള്ള വര്‍ധിച്ച കുടിയേറ്റമാണെന്ന് വ്യക്തമാക്കുന്ന പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നു. 2008-2009 കാലത്ത് ലോക സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം യുഎസിലെ സമ്പദ് വ്യവസ്ഥ ഇക്കഴിഞ്ഞ 9 വര്‍ഷങ്ങളായി തുടര്‍ച്ചയായി വളര്‍ന്നിട്ടുണ്ടെങ്കിലും ഓസ്ട്രേലിയന്‍ സമ്പദ് വ്യവസ്ഥ കാഴ്ച വച്ച തുടര്‍ച്ചയായുള്ള വളര്‍ച്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതൊന്നുമല്ലെന്നാണ് പുതിയ റിപ്പോര്‍ട്ട് എടുത്ത് കാട്ടുന്നത്.

രാജ്യത്ത് സമീപകാലത്തൊന്നും സാമ്പത്തിക മാന്ദ്യമുണ്ടായിട്ടില്ല. അതായത് 27 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഓസ്ട്രേലിയയെ ഏറ്റവും ഒടുവില്‍ സാമ്പത്തിക മാന്ദ്യം ബാധിച്ചിരുന്നത്. അതിനെ അതിജീവിച്ച രാജ്യം പിന്നീട് ഓരോ വര്‍ഷവും തുടര്‍ച്ചയായ സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തിയിരുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഓസ്ട്രേലിയ കൈവരിച്ച വളര്‍ച്ചക്കൊപ്പം നില്‍ക്കാന്‍ വികസിത സമ്പദ് വ്യവസ്ഥകളില്‍ മറ്റൊരു രാജ്യത്തിനും സാധിച്ചിട്ടില്ല. 1991ന് ശേഷം ഓസ്ട്രേലിയയുടെ ജനസംഖ്യയില്‍ 45 ശതമാനം വര്‍ധനവുണ്ടായിരുന്നു. ഇവിടുത്തെ ഫെര്‍ട്ടിലിറ്റി നിരക്ക് കൊണ്ട് മാത്രമല്ല ഇത്തരത്തില്‍ ജനസംഖ്യ വര്‍ധിച്ചിരിക്കുന്നത്. മറിച്ച് ജനസംഖ്യാ വളര്‍ച്ചയില്‍ കുടിയേറ്റം നിര്‍ണായകമായി വര്‍ത്തിച്ചുവെന്നും വെളിപ്പെട്ടിട്ടുണ്ട്. മറ്റേതൊരു വികസിതരാജ്യവുമായി താരതമ്യപ്പെടുത്തുമ്പോഴും വിദേശത്ത് ജനിച്ചവര്‍ ഏറ്റവും കൂടുതലുള്ള രാജ്യമാണിതെന്നും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x