മുപ്പത്തിരണ്ടുകാരിയായ പ്രീതി റെഡ്ഡിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച കിംഗ്സ്ഫോര്‍ഡിലെ സ്ട്രാച്ചന്‍ ലെയ്നില്‍ ഇവരുടെ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നതായി കണ്ടെത്തി. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്യൂട്ട്കേസിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്.
ഗാര്‍ഹിക പീഡനക്കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് ഇനി മുതല്‍ ഓസ്ട്രേലിയയിലേക്ക് വരാന്‍ വിസ അനുവദിക്കില്ലെന്ന് ഫെഡറല്‍ സര്‍ക്കാര്‍ വ്യക്തമാക്കി. കുടിയേറ്റ വിസകള്‍ക്കു മാത്രമല്ല, സന്ദര്‍ശക വിസകള്‍ക്കും ഈ മാറ്റം ബാധകമായിരിക്കും. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ പുതിയ തീരുമാനം നിലവില്‍ വന്നു.
ഏപ്രില്‍ 17 മുതലാണ് സ്പോണ്‍സേര്‍ഡ് പേരന്റ് (താത്കാലിക) സബ്ക്ലാസ്സ് 870 അനുവദിച്ചു തുടങ്ങുന്നത്. ഈ ഗണത്തില്‍ ഏതാണ്ട് 15,000 വിസകള്‍ ഓരോ വര്‍ഷവും അനുവദിച്ചു നല്‍കുമെന്ന് കുടിയേറ്റ കാര്യ മന്ത്രാലയം വ്യക്തമാക്കി. മാതാപിതാക്കളെ കൊണ്ടുവരാന്‍ താല്പര്യപ്പെടുന്നവര്ക്ക് ഏപ്രില്‍ മുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാമെന്ന് കുടിയേറ്റകാര്യ മന്ത്രി ഡേവിഡ് കോള്മാന് അറിയിച്ചു.
വിക്ടോറിയയിലെ ആശുപത്രികളില്‍ നഴ്സ്- രോഗി അനുപാതം മെച്ചപ്പെടുത്തുന്നതിനും, ഇതിലൂടെ കൂടുതല്‍ നഴ്സുമാരെയും മിഡ്വൈഫുമാരെയും നിയമിക്കുന്നതിനും പുതിയ നിയമഭേദഗതി കൊണ്ടുവന്നു. 600 ഓളം പുതിയ നഴ്സുമാര്‍ക്കും മിഡ്വൈഫുമാര്‍ക്കും അവസരം ലഭിക്കുന്ന നിയമഭേദഗതിയാണ് പാര്‍ലമെന്റില്‍ പാസായത്.
എംപ്ലോയര്‍ സ്പോണ്‍സേഡ് വിസകള്‍ ലഭിക്കുന്നത് മുഖ്യമായും ആശ്രയിച്ചിരിക്കുന്ന എംപ്ലോയറെ ആയതിനാല്‍ ഈ വിസകള്‍ ലഭിക്കുന്നതിന് പ്രശ്നങ്ങളേറെ നേരിടുന്നുവെന്നാണ് ഇമിഗ്രേഷന്‍ എക്സ്പര്‍ട്ടുകള്‍ വിശ്വസിക്കുന്നത്. ആര്‍എസ്എംഎസ് വിസകള്‍ക്കുള്ള കൂടുതല്‍ കാത്തിരിപ്പ് സമയവും പ്രശ്നം വഷളാക്കുന്നു.
ഇന്ത്യന്‍ സമൂഹത്തിനായുള്ള ഓസ്ട്രേലിയയിലെ ആദ്യത്തെ ഏജ്ഡ് കെയര്‍ സംവിധാനമാണ് മെല്‍ബണില്‍ ഉയരാന്‍ പോകുന്നത്. ഇന്ത്യന്‍ വംശജര്‍ കൂടുതലായി പാര്‍ക്കുന്ന ഡാംഡനോംഗ് കൗണ്‍സിലിലെ നോബിള്‍ പാര്‍ക്കിലാണ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള അനുമതി ലഭിച്ചിരിക്കുന്നത്.
ലിറ്ററിന് ഒരു ഡോളര്‍ വിലയില്‍ പാല് വില്‍ക്കുന്നത് അവസാനിപ്പിക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ വൂള്‍വര്‍ത്ത്സ് തീരുമാനിച്ചു. ചൊവ്വാഴ്ച മുതല്‍ വൂള്‍വര്‍ത് സ്റ്റോറുകളില്‍ പാല് വില 10% കൂടും. കുറഞ്ഞ വിലയ്ക്ക് പാല് വില്‍ക്കുന്നതിനെതിരെ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളായ വൂള്‍വര്‍ത്ത്സിനും കോള്‍സിനുമെതിരെ ഏറെ നാളായി പ്രതിഷേധമുയരുന്നുണ്ട്.
കുട്ടികളെ അതിക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുന്നവരുടെ ശിക്ഷ ജീവപര്യന്തം ആക്കാന്‍ ക്വീന്‍സ്ലാന്റ് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നു. ഇത് സംബന്ധിച്ച ബില്‍ സര്‍ക്കാര്‍ ഈയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
ഓസ്ട്രേലിയയുടെ ഉള്‍പ്രദേശങ്ങളിലേക്ക് കുടിയേറുന്നവരുടെ വിസ അപേക്ഷകള്‍ ഫാസ്റ്റ് ട്രാക്ക് സംവിധാനം വഴി വേഗത്തില്‍ പരിഗണിക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചു. ഓസ്ട്രേലിയയിലേക്കെത്തുന്ന പുതിയ കുടിയേറ്റക്കാര്‍ സിഡ്നിയും മെല്‍ബണും പോലെയുള്ള വന്‍ നഗരങ്ങളില്‍ പാര്‍ക്കുന്നത് ഒഴിവാക്കാന്‍ കുടിയേറ്റ നിയമങ്ങളില്‍ മാറ്റം വരുത്തുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഒരു മാസത്തിനിടയില്‍ രാജ്യം താപനിലയുടെ ഏറ്റവും മുകളിലും ഏറ്റവും താഴെയുമുള്ള പരിധികള്‍ ലംഘിച്ചു. രാജ്യം കടന്നുപോകുന്നത് അതിതീവ്ര കാലാവസ്ഥ ദുരന്തത്തിലൂടെ. ദക്ഷിണ ഓസ്ട്രേലിയയുടെ ഭാഗമായ പോസ്റ്റ് അഗസ്റ്റയില്‍ 50 ഡിഗ്രി സെല്‍ഷ്യസിനടുത്തായിരുന്നു രണ്ട് ആഴച മുന്‍പത്തെ താപനില.