രാജ്യത്ത് എന്‍ജിനീയറിംഗ് ഗ്രാജ്വേറ്റുകള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ പെരുകി വരുന്നുണ്ടെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. എല്ലാ എന്‍ജിനീയറിംഗ് ഡിസിപ്ലിനുകളിലുമുള്ള സ്കില്‍ഡ് വര്‍ക്കര്‍മാര്‍ക്കും വന്‍ഡിമാന്‍ഡാണ് ഓസ്ട്രേലിയയിലുള്ളത്. ഇവരെ വരാനിരിക്കുന്ന മാസങ്ങളില്‍ രാജ്യത്തെ എന്‍ജിനീയറിംഗിലെ എക്സ്പര്ട്ടുകളാക്കിയാണ് റിക്രൂട്ട് ചെയ്യാന്‍ പോകുന്നത്.
സൗത്ത് ഓസ്ട്രേലിയയയിലേക്ക് തൊഴില്‍ വിസയില്‍ എത്തുന്നവരുടെ കുട്ടികള്‍ക്ക് ഇനി സര്‍ക്കാര്‍ സ്കൂളുകളില്‍ സൗജന്യമായി പഠിക്കാം. 457 വിസയിലും 482 വിസയിലും സംസ്ഥാനത്തെത്തുന്നവരുടെ കുട്ടികള്‍ക്കാണ് ഇനി ഫീസ് ഇല്ലാതെ പഠിക്കാന്‍ അവസരം ലഭിക്കുന്നത്.
ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ ഈ ആഴ്ചയും ചൂട് കഠിനമാകുന്നു. അഡ്ലൈഡില് വ്യാഴാഴ്ച ഉച്ചയോടെ 80 വര്‍ഷം മുന്‍പുള്ള റെക്കോര്‍ഡ് തകര്‍ത്തുകൊണ്ടാണ് ചൂട് രേഖപ്പെടുത്തിയത്. താപനില രേഖപ്പെടുത്തി തുടങ്ങിയ ശേഷമുള്ള 130 വര്‍ഷങ്ങളിലെ ഏറ്റവും ചൂടേറിയ ദിവസമായിരുന്നു ഇന്ന്.
ഓസ്ട്രേലിയയിലെ കറന്‍സി നോട്ടുകളില്‍ പശുവിറച്ചിയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ടാലോ (tallow) എന്ന ഘടകം അടങ്ങിയിട്ടുണ്ടെന്നും, ഇത് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുകയാണെന്നും ആരോപിച്ച് ഹിന്ദു സംഘടനകള്‍ റിസര്‍വ് ബാങ്കിന് കത്തയച്ചു.
ഓസ്ട്രേലിയന്‍ തലസ്ഥാനമായ ക്യാന്‍ബറയില്‍ നേരിയ ഭൂചലനം. വടക്കന്‍ ക്യാന്ബറയിലെ ഫോര്ഡിയിലാണ് വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ റിക്ടര്‍ സ്കെയിലില്‍ 3.1 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൂനിരപ്പില്‍ നിന്ന് 10 കിലോമീറ്റര്‍ താഴെയാണ് ഇതിന്റെ പ്രഭവകേന്ദ്രമെന്ന് ജിയോസയന്‍സ് ഓസ്ട്രേലിയ അറിയിച്ചു.
ഓസ്ട്രേലിയയുടെ തെക്കന്‍ സംസ്ഥാനങ്ങളിലെ റെക്കോര്‍ഡ് ചൂടിന് വരും ദിവസങ്ങളിലും ശമനമുണ്ടാകില്ലെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സൗത്ത് ഓസ്ട്രേലിയയ്ക്ക് പിന്നാലെ ന്യൂ സൗത്ത് വെയില്‍സിന്റെ പല ഭാഗങ്ങളിലും അന്തരീക്ഷ താപനില പുതിയ റെക്കോര്‍ഡിലേക്കെത്തി.
8.3 ബില്യണ്‍ ഡോളറാണ് ഡ്രൈവര്‍ ഇല്ലാ ട്രെയിനുകള്‍ക്കായി സര്‍ക്കാര്‍ ചിലവഴിക്കുന്നത്. ഇതില്‍ 500 മില്യണ്‍ ആണ് ആദ്യ ഘട്ടത്തിനായി ചിലവഴിച്ചത്. ഡ്രൈവറില്ലാ ട്രെയിന്‍ കഴിഞ്ഞ ദിവസം 36 കിലോമീറ്റര്‍ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി. ഈ സാഹചര്യത്തില്‍, ഏപ്രില്‍ അല്ലെങ്കില്‍ മെയ് മാസം ആദ്യം യാത്രക്കാര്‍ക്കായി ഓടി തുടങ്ങുമെന്ന് NSW പ്രീമിയര്‍ ഗ്ലാഡിസ് ബെറജക്ലിയന്‍ അറിയിച്ചു.
2017ലെ മന്ദഗതിക്ക് ശേഷം ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റത്തില്‍ 2018ല്‍ വര്‍ധനവുണ്ടായെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്റേണല്‍ എറൈവല്‍സ്, ഡിപ്പാര്‍ച്ചര്‍ എന്നിവയുമായി ബന്ധപ്പെട്ട ഡാറ്റകളുടെ അടിസ്ഥാനത്തില്‍ ദി ഓസ്ട്രേലിയ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്സാണ് ഏറ്റവും പുതിയ ഇമിഗ്രേഷന്‍ കണക്കുകള്‍ പുറത്ത് വിട്ടത്.
ഇംഗ്ലീഷ് പ്രാവീണ്യം കുറഞ്ഞവര്‍ക്കും ഓസ്ട്രേലിയയിലേക്ക് കുടിയേറാന്‍ അനുവാദം നല്കുന്ന ഡെസിഗ്നേറ്റഡ് ഏരിയ മൈഗ്രേഷന്‍ എഗ്രിമെന്റ് അഥവാ ഡാമ കരാര്‍ പ്രാബല്യത്തില്‍ വന്നു.
ഓസ്ട്രേലിയയില്‍ 2019 ജനുവരി ഒന്ന് മുതല്‍ സര്‍ക്കാര്‍ നിരവധി നിയമ മാറ്റങ്ങളാണ് ഉണ്ടായത്. സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന പ്രധാനപ്പെട്ട മാറ്റങ്ങള്‍ എന്തൊക്കെയെന്ന് അറിയാം.