രോഗിയുടെ സുരക്ഷക്കൊപ്പം ആരോഗ്യപ്രവര്‍ത്തകര്‍ക്കും വൈമാനികര്‍ക്കും രോഗബാധയുടെ ആശങ്കയില്ലാതെ പ്രവര്‍ത്തിക്കാം എന്നാണ് ഈ ഐസൊലേഷന്‍ ക്യാപ്സ്യൂളിന്റെ പ്രത്യേകയെന്ന് അബൂദബി പൊലീസിന്റെ എവിയേഷന്‍ മെഡിസിന് സ്പെഷ്യലിസ്റ്റ് മേജര്‍ അലി സെയ്ഫ് ആല് ദൊഹൂരി പറഞ്ഞു.
ഇത്തിഹാദ് വിമാനത്തില്‍ സഞ്ചരിക്കുന്ന എല്ലാ യാത്രക്കാര്‍ക്കും ബോര്‍ഡിങ് പാസ് ലഭിക്കണമെങ്കില്‍ യാത്രക്കുമുമ്പ് കോവിഡ്-19 രോഗ മുക്തരാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇന്ത്യ, പാക്കിസ്ഥാന് സെക്ടറുകളില്‍ നിന്നും പുറപ്പെടുന്നവര്‍ ഇത്തിഹാദ് എയര്‍വേയ്സിന്റെ അംഗീകൃത മെഡിക്കല്‍ സൗകര്യം ഉപയോഗിക്കണം.
അബൂദബി വിമാനത്താവളത്തില്‍ ഇറങ്ങുന്ന യാത്രക്കാര്‍ക്ക് ഈ ഇളവ് പ്രഖ്യാപിച്ച് കഴിഞ്ഞദിവസം വിവിധ വിമാനകമ്പനികള്‍ക്ക് സര്‍ക്കുലര്‍ ലഭിച്ചിരുന്നു. ഇന്ന് മുതല്‍ യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലേക്ക് യാത്രതിരിക്കുന്നവര്‍ക്കും ഐസിഎ മുന്‍കൂര്‍ അനുമതി ആവശ്യമില്ല.
ഒരു മാസത്തേക്കാണ് സമയം നീട്ടിയത്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിന്റെതാണ് തീരുമാനം. കൂടാതെ യു.എ.ഇ റസിഡന്‍സി വിസയുള്ളവര്‍ക്ക് അബൂദബി, അല്‍ഐന്‍ വിമാനത്താവളങ്ങളില്‍ ഇറങ്ങാന്‍ നിര്‍ബന്ധിത ഐ.സി.എ ട്രാവല്‍ പെര്‍മിറ്റ് ആവശ്യമില്ലെന്ന് അബൂദബി അന്താരാഷ്ട്ര വിമാനത്താവളം അധികൃതര്‍ അറിയിച്ചു.
സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ സുഗമവും സുതാര്യവുമാക്കാന്‍ ലക്ഷ്യമിട്ട് അബുദാബിയില്‍ പുതിയ ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചു. കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്മെന്റ് എന്ന പേരിലുള്ള പോര്‍ട്ടലില്‍ എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ലഭ്യമാകുമെന്ന് അബുദാബി ഡിജിറ്റല്‍ അതോറിറ്റി (എഡിഡിഎ) അറിയിച്ചു.
ഇന്ത്യ- യുഎഇ ധാരണ പ്രകാരം നടത്തുന്ന പ്രത്യേക എയര്‍ ബബിള്‍ സര്‍വ്വീസുകള്‍ വഴി ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശക വിസയില്‍ ഉടന്‍ തന്നെ യുഎഇയിലേക്ക് യാത്ര ചെയ്യാമെന്ന് അധികൃതര്‍. യുഎഇ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളിലേക്കുള്ള വിസ, യാത്രാ നിയന്ത്രണങ്ങളില്‍ കേന്ദ്ര ആഭ്യന്ത മന്ത്രാലയം ഇളവ് വരുത്തിയതോടെയാണ് ഇതിന് അവസരമൊരുങ്ങുന്നത്.
സെപ്റ്റംബറോടെ പകുതിയോളം വിമാന സര്‍വീസുകളും പുനരാരംഭിക്കാന്‍ ഇത്തിഹാദ് എയര്‍വേയ്സ്. രാജ്യത്ത് കോവിഡ് നിയന്ത്രണ വിധേയമായ പശ്ചാത്തലത്തിലാണ് തീരുമാനം. ഈ വര്‍ഷം ആദ്യ 6 മാസത്തിനിടെ 35 ലക്ഷം പേരാണ് ഇത്തിഹാദ് എയര്വേയ്സില് യാത്ര ചെയ്തത്. മുന്‍ വര്‍ഷം ഇതേ കാലയളവിനെക്കാള്‍ യാത്രക്കാരുടെ എണ്ണത്തില്‍ 58% കുറവാണ് രേഖപ്പെടുത്തിയത്.
ഷോപ്പിങ് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങള്‍, പൊതുഗതാഗതം ഉപയോഗിക്കുമ്പോള്‍, ആളുകള്‍ കൂടുതലായെത്തുന്ന സ്ഥലങ്ങള്‍, രണ്ടോ അധിലധികമോ യാത്രക്കാരുമായി സ്വകാര്യ വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ എന്നീ സാഹചര്യങ്ങളില്‍ മാസ്ക് ധരിക്കേണ്ടത് നിര്‍ബന്ധമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
സാമൂഹിക അകലം പാലിച്ചു മാത്രമേ ക്ലാസില്‍ വിദ്യാര്‍ഥികളെ ഇരുത്താവൂ. സമയബന്ധിതമായി ക്ലാസുകളും ശുചിമുറികളും അണുവിമുക്തമാക്കണം. ഒരാഴ്ച ക്ലാസിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് അടുത്ത ആഴ്ച ഇലേണിങ് എന്ന രീതിയാണ് ഭൂരിഭാഗം സ്കൂളുകളും അവലംബിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 6 മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളാണ് ഈ മാസം 30 മുതല്‍ സ്കൂളിലെത്തുക.
എമിറേറ്റ്സ് എയര്‍ലൈന്‍സ്, ഇത്തിഹാദ് എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാന കമ്പനികള്‍ വെബ്സൈറ്റിലൂടെയാണ് ഈ വിവരം അറിയിച്ചത്. യുഎഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ആശ്വാസമാകുന്ന നിര്‍ദ്ദേശമാണിത്. മുമ്പുണ്ടായിരുന്ന നിബന്ധന പ്രകാരം കേരളത്തിലെ ഏഴ് ലാബുകളില്‍ മാത്രമാണ് പരിശോധനയ്ക്ക് സൗകര്യം ഉണ്ടായിരുന്നത്.