
അബൂദബി: അബൂദബിയില്‍ പകര്‍ച്ചവ്യാധിയുള്ളവരെ എയര്‍ ആംബുലന്‍സില്‍ ആശുപത്രികളിലെത്തിക്കാന്‍ നൂതന സംവിധാനത്തിന് തുടക്കം കുറിച്ചു. രോഗിയുടെ സുരക്ഷക്കൊപ്പം ആരോഗ്യപ്രവര്‍ത്തകര്‍ക്കും വൈമാനികര്‍ക്കും രോഗബാധയുടെ ആശങ്കയില്ലാതെ പ്രവര്‍ത്തിക്കാം എന്നാണ് ഈ ഐസൊലേഷന്‍ ക്യാപ്‌സ്യൂളിന്റെ പ്രത്യേകയെന്ന് അബൂദബി പൊലീസിന്റെ എവിയേഷന്‍ മെഡിസിന്‍ സ്‌പെഷ്യലിസ്റ്റ് മേജര്‍ അലി സെയ്ഫ് ആല്‍ ദൊഹൂരി പറഞ്ഞു.
കോവിഡിനെ പ്രതിരോധിക്കാന്‍ യു എ ഇ നടപ്പാക്കുന്ന സുരക്ഷ സംവിധാനങ്ങളിലൊന്നാണ് ഐസൊലേഷന്‍ ക്യാപ്‌സൂള്‍. ഗള്‍ഫ് മേഖലയില്‍ ആദ്യമായാണ് ഇത്തരമൊരു സംവിധാനം നടപ്പാക്കുന്നതെന്ന് അബൂദബി പൊലീസ് അറിയിച്ചു. കോവിഡ് മാത്രമല്ല, എല്ലാവിധ പകര്‍ച്ചവ്യാധികളെയും നേരിടാന്‍ അടിയന്തരഘട്ടങ്ങളില്‍ ഈ സംവിധാനം ഉപകരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.