
അബൂദബി: തലസ്ഥാന എമിറേറ്റില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്ക് 50 ശതമാനം ഇളവ് അനുവദിച്ചത് വീണ്ടും മൂന്നു മാസത്തേക്ക് ദീര്‍ഘിപ്പിച്ചതായി അബൂദബി പൊലീസ് ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് അറിയിച്ചു. കഴിഞ്ഞ ഡിസംബര്‍ 22നു മുമ്പ് അബൂദബി എമിറേറ്റില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്ക് ലഭിച്ച പിഴകള്‍ 50 ശതമാനം വെട്ടിക്കുറച്ചത് ഈ മാസം 22നു മുമ്പ് അടക്കണമെന്നായിരുന്നു നിര്‍ദേശിച്ചത്. ഇതാണ് ജൂണ്‍ 22 വരെ വീണ്ടും നീട്ടിയത്.
ട്രാഫിക് നിയമലംഘന ഫലമായുള്ള പിഴയുടെ ഭാരം കുറക്കുന്നതിനും പൊതുജന സുരക്ഷയും ട്രാഫിക് സുരക്ഷയും ഉറപ്പാക്കുന്നതിനും ഡ്രൈവര്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ നീക്കം. ട്രാഫിക് കോടതി വിധി, പ്രധാന ട്രാഫിക് നിയമലംഘനം, അപകടങ്ങള്‍ എന്നിവ ഒഴികെയുള്ള ഗതാഗത നിയമലംഘനങ്ങള്‍ക്കാണ് ആനുകൂല്യ വ്യവസ്ഥകള്‍ ബാധകമാവുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.