Currency

യു.എ.ഇ മുഴുവന്‍ വിമാനസര്‍വീസുകളും രണ്ടാഴ്ചകാലത്തേക്ക് നിര്‍ത്തുന്നു

സ്വന്തം ലേഖകന്‍Monday, March 23, 2020 12:56 pm

അബൂദബി: യുഎഇയിലെ വിമാനത്താവളങ്ങള്‍ വഴിയുള്ള മുഴുവന്‍ യാത്രാ വിമാന സര്‍വീസുകളും നിര്‍ത്തിവെക്കുന്നു. 48 മണിക്കൂറിനകം കാര്‍ഗോ വിമാനങ്ങളും, രക്ഷാപ്രവര്‍ത്തന് ഉപയോഗിക്കുന്ന വിമാനങ്ങളും ഒഴികെയുള്ളവ പൂര്‍ണമായും സര്‍വീസ് നിര്‍ത്തും. രണ്ടാഴ്ചകാലത്തേക്കാണ് വിമാനങ്ങള്‍ നിര്‍ത്തിവെക്കുന്നത്.

യു.എ.ഇയില്‍ നിന്നുള്ള വിമാനങ്ങളും രാജ്യത്തേക്ക് വരുന്ന വിമാനങ്ങളും നിര്‍ത്തും. വിമാനത്താവളങ്ങളില്‍ ട്രാന്‍സിറ്റും ഉണ്ടാവില്ല. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ദുരന്തനിവാരണ സമിതിയുമാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x