വെള്ളിയാഴ്ച വിദ്യാഭ്യാസ മന്ത്രാലായം ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കി. മന്ത്രാലയം ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച അറിയിപ്പ് പ്രകാരം ഡിസംബര്‍ 15 മുതല്‍ അടുത്ത വര്‍ഷം ജനുവരി ഒന്‍പത് വരെയാണ് ശൈത്യകാല അവധി.
യുഎഇയിലെ വിവിധയിടങ്ങളില്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കുമെന്നാണ് മുന്നറിയിപ്പ്. കടല്‍ പ്രക്ഷുബ്ധമാവാനും ഉയര്‍ന്ന തിരമാലകള്‍ രൂപം കൊള്ളാനുമുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് മുന്നറിയിപ്പ്. രാജ്യത്ത് പലയിടങ്ങളിലും ശക്തമായ കാറ്റുമുണ്ടാകും.
20 മില്യണ്‍ ദിര്‍ഹത്തിന്റെ 211 സീരീസ് ടിക്കറ്റാണ് പുറത്തിറക്കുന്നത്. ഡിസംബര്‍ ഒന്ന് മുതല്‍ 30 വരെ ടിക്കറ്റ് വാങ്ങാം. ലക്ഷ്വറി കാറുകളും വലിയ ക്യാഷ് പ്രൈസുകളും സമ്മാനമായി പ്രഖ്യാപിക്കുന്ന നറുക്കെടുപ്പില്‍ ആദ്യമായാണ് 20 മില്യണ്‍ ദിര്‍ഹം സമ്മാനം പ്രഖ്യാപിക്കുന്നത്. നേരത്തെ 12 മില്യണ്‍ ദിര്‍ഹം, 15 എന്നിങ്ങനെ നറുക്കെടുപ്പ് നടത്തിയിരുന്നു.
തണുപ്പ് കാലം ആരംഭിച്ചതോടെ പനിയും ജലദോഷവും അനുബന്ധ രോഗങ്ങളുമായി ചികില്‍സ തേടുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണെന്ന് ആരോഗ്യരംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടികളില്‍ പനി പടരുന്നുണ്ട്. ചികില്‍സതേടുന്ന മുതിര്‍ന്നവരുടെ എണ്ണവും കുറവല്ല. ഈ സാഹചര്യത്തിലാണ് സൗജന്യ ഫ്ലൂ വാക്സിനേഷന് പ്രയോജനപ്പെടുത്താന്‍ അബൂദബി ഹെല്‍ത്ത് അതോറിറ്റി നിര്‍ദേശിക്കുന്നത്.
യുഎഇയില്‍ ഡിസംബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. ഡീസലിന് നവംബര്‍ മാസത്തെ വില തന്നെ ഡിസംബറിലും തുടരുമ്പോള്‍ പെട്രോളിന് ചെറിയ തോതില്‍ വില കൂടും. സൂപ്പര്‍ 98 പെട്രോളിന് ഇപ്പോള്‍ 2.20 ദിര്‍ഹം വിലയുള്ള സ്ഥാനത്ത് 2.24 ദിര്‍ഹമായി വില വര്‍ദ്ധിക്കും.
യുഎഇ ദേശീയദിനത്തോട് അനുബന്ധിച്ച് അബുദാബി ജയിലിലുകളിലുള്ള 662 തടവുകാര്‍ക്ക് മാപ്പുനല്കി വിട്ടയയ്ക്കാന് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ഉത്തരവിട്ടു. ഇവരുടെ സാമ്പത്തിക ബാധ്യതയും ഷെയ്ഖ് ഖലീഫ ഏറ്റെടുത്താണു മോചിപ്പിക്കുന്നത്.
ടെലിഫോണ്‍ തകരാറുകള്‍ പരിഹരിക്കാന്‍ എത്തുന്നതിന്റെ പേരില്‍ പ്രത്യേക ഫീ ഈടാക്കാന്‍ ടെലികോം കമ്പനികള്‍ക്ക് അവകാശമില്ലെന്ന് ട്രായ് വ്യക്തമാക്കി. സെല്‍ഫോണ്‍, ലാന്‍ഡ് ലൈന്‍, ഇന്റര്‍നെറ്റ് കണക്ഷന് എന്നിവയുടെ തകരാര്‍ സൗനജ്യമായി പരിഹരിച്ചു നല്‍കേണ്ട ചുമതല ടെലികോം കമ്പനികള്‍ക്കുണ്ട്. സാങ്കേതിക വിദഗ്ധ സംഘത്തെ നേരിട്ടു തന്നെ അയച്ച് തകരാര്‍ പരിഹരിക്കാന്‍ ഡു, ഇത്തിസലാത്ത് കമ്പനികളോട് ട്രായ് ആവശ്യപ്പെട്ടു.
അത്യാഹിത വിഭാഗം രോഗികളുടെ കോളുകള്‍ കൈകാര്യം ചെയ്യുന്നതിന് അബുദാബിയില്‍ ഇസ്തിജാബ എന്ന പുതിയ സംവിധാനം ആരംഭിച്ചു. അതിവേഗ സേവനം ലഭ്യമാക്കുന്നതിനാണ് ഇസ്തിജാബ ആരംഭിച്ചത്. രോഗികള്‍ക്ക് അതിവേഗ സേവനം ലഭിക്കാന്‍ 800 1717 എന്ന നമ്പറിലാണ് വിളിക്കേണ്ടതെന്നും അബുദാബി ആരോഗ്യവിഭാഗം അറിയിച്ചു.
സമ്പൂര്‍ണ ആരോഗ്യവാനാണെന്ന് സര്‍ക്കാര്‍ അംഗീകൃത ഏജന്‍സി പരിശോധിച്ച് നല്കുന്ന സര്‍ട്ടിഫിക്കറ്റാണ് ഇതില്‍ പരമപ്രധാനം. ഗാര്‍ഹിക ജീവനക്കാരുടെ വൈദ്യപരിരക്ഷാ ചെലവുകള്‍ പൂര്‍ണമായും വഹിക്കാന്‍ തൊഴിലുടമ സന്നദ്ധമായിരിക്കണം, താമസ വിസ തുടരുവാന്‍ അംഗീകൃത ഏജന്‍സികളില്‍ നിന്ന് അനുമതി നേടണം എന്നിവയാണ് മുഖ്യ നിബന്ധനകള്‍.
പുതിയ നിയമം അനുസരിച്ചു ലൈംഗിക പീഡനക്കേസില്‍ കുറ്റവാളിക്കു 2 വര്‍ഷത്തില്‍ കുറയാത്ത തടവോ 50,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയോ രണ്ടും കൂടിയോ ലഭിക്കും. വാക്കുകൊണ്ടോ ആംഗ്യം കൊണ്ടോ മറ്റൊരാളെ പീഡിപ്പിക്കുന്നതും അഭിമാനത്തിനു ക്ഷതമേല്‍പ്പിക്കുംവിധം പെരുമാറുന്നതും ശിക്ഷാര്‍ഹമാണ്. സമൂഹമാധ്യമങ്ങള്‍ വഴിയോ മറ്റോ സ്ത്രീയെ അപമാനിച്ചാല്‍ 1 വര്‍ഷം തടവും 10,000 ദിര്‍ഹം വരെ പിഴയുമായിരിക്കും ശിക്ഷ.