
അബുദാബി: യുഎഇ ദേശീയദിനത്തോട് അനുബന്ധിച്ച് അബുദാബി ജയിലിലുകളിലുള്ള 662 തടവുകാര്‍ക്ക് മാപ്പുനല്‍കി വിട്ടയയ്ക്കാന്‍ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. ഇവരുടെ സാമ്പത്തിക ബാധ്യതയും ഷെയ്ഖ് ഖലീഫ ഏറ്റെടുത്താണു മോചിപ്പിക്കുന്നത്.
ജീവിതത്തില്‍ വന്ന തെറ്റുകളില്‍ പശ്ചാത്തപിക്കുന്ന തടവുകാര്‍ക്ക് പുതിയ ജീവിതത്തിനുള്ള അവസരമാണ് ഇതിലൂടെ കൈവരുന്നത്. ഇതേ തുടര്‍ന്ന് അജ്മാന്‍ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി 103 തടവുകാര്‍ക്ക് മാപ്പുനല്‍കി വിട്ടയയ്ക്കാന്‍ ഉത്തരവിട്ടു. ജയിലില്‍ നല്ല നടപ്പിനു വിധേയരായവരെയാണു മോചിപ്പിക്കുക.
ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് സൗദ് ബിന്‍ റാഷിദ് അല്‍ മുഅല്ലയും ഏതാനും തടവുകാര്‍ക്ക് മാപ്പുനല്‍കി. നടപടികള്‍ പൂര്‍ത്തിയാക്കി ഇവരെ എത്രയും വേഗം മോചിപ്പിക്കുമെന്നു വിവിധ ജയില്‍ അധികൃതര്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.