ഭിന്നശേഷിക്കാരെ ശാക്തീകരിക്കാനും പുതിയ നയം ലക്ഷ്യമിടുന്നു. അവഹേളനങ്ങളെയും അവകാശ നിഷേധങ്ങളെയും ഭിന്നശേഷിക്കാര്‍ക്ക് തന്നെ പ്രതിരോധിക്കാന്‍ അവസരം നല്‍കുന്നതാണ് യു.എ.ഇ സര്‍ക്കാര്‍ അംഗീകരിച്ച പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷന്‍ പ്രൊട്ടകഷന്‍ ഫ്രം അബൂസ് പോളിസി.
ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അബുദാബി പൊലീസ് പകുതിയാക്കിയിരുന്നു. ഈ മാസം 22 നു മുന്‍പുള്ള നിയമലംഘനങ്ങള്‍ക്കാണിത്. നിയമലംഘനം രേഖപ്പെടുത്തിയ ദിവസം മുതല്‍ 60 ദിവസത്തിനകം പിഴയടയ്ക്കുന്നവര്‍ക്ക് ഇളവ് ലഭിക്കും. ഇതിനുശേഷം ഒരു വര്‍ഷം തികയും മുന്‍പ് പിഴയടയ്ക്കുന്നവര്‍ക്ക് ഇളവ് 25%. അതിനുശേഷം ഇളവു ലഭിക്കില്ല.
നാല് ദിവസത്തേക്ക് അബുദാബി എയര്‍പോര്‍ട്ട് റോഡ് ഭാഗികമായി അടച്ചിടുമെന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ അറിയിച്ചു. വ്യാഴാഴ്ച മുതല്‍ ഡിസംബര്‍ 29 ഞായറാഴ്ച വരെയാണ് നിയന്ത്രണം. അറ്റകുറ്റപ്പണികള്‍ക്കായുള്ള നിയന്ത്രണം അര്‍ദ്ധരാത്രി 12 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ്. ഈ സമയങ്ങളില്‍ ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി നിയന്ത്രിക്കും.
എമിറേറ്റ്സ് അതോറിറ്റി ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ആന്‍ഡ് മെട്രോളജി, അബുദാബി പോലീസ് എന്നിവരുമായി സഹകരിച്ചാണ് ട്രാ ഇ-കോള്‍ സംവിധാനം വികസിപ്പിച്ചത്. അടിയന്തര സാഹചര്യങ്ങളില്‍ വാഹനത്തിനുള്ളിലെ യാത്രക്കാരുടെ എണ്ണം, വാഹനം എവിടെയാണ്, ഇന്ധനം എത്രയുണ്ട് തുടങ്ങി എല്ലാത്തരം വിവരങ്ങളും ഇ-കോള്‍ വഴി എമര്‍ജന്‍സി കേന്ദ്രത്തില്‍ എത്തുമെന്ന് ടെലികമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി (ട്രാ) അറിയിച്ചു.
അബൂദബിയില്‍ ജനുവരി രണ്ടു മുതല്‍ പ്രാബല്യത്തില്‍ വരുന്ന റോഡ് ചുങ്കത്തില്‍ ഇളവ് പ്രഖ്യാപിച്ച് അധികൃതര്‍. തിരക്കു കുറഞ്ഞ സമയത്ത് ചുങ്കം നല്‍കാതെ വാഹനങ്ങള്‍ക്ക് കടന്നു പോകാനുള്ള അനുമതിയാണ് അധികൃതര്‍ പ്രഖ്യാപിച്ചത്. വെള്ളിയാഴ്ചകളിലും ചുങ്കം ഈടാക്കില്ല.
ഗതാഗത നിയമലംഘനത്തിനുള്ള പിഴകള്‍ക്ക് വന്‍ ഇളവ് പ്രഖ്യാപിച്ചു. ഈ മാസം 22ന് മുമ്പ് രേഖപ്പെടുത്തിയ മുഴുവന്‍ പിഴകള്‍ക്കും 50 ശതമാനം ഇളവ് നല്‍കും. മൂന്ന് മാസത്തേക്ക് ബ്ലാക്ക് പോയന്റ് സംവിധാനത്തിലും വാഹനം പിടിച്ചെടുക്കുന്ന ശിക്ഷയിലും ഇളവുണ്ടാകും.
ജനവാസ മേഖലകളിലും മറ്റും ഇത്തരത്തില്‍ വാഹനങ്ങളില്‍ നിന്ന് അമിത ശബ്ദമുണ്ടാക്കുന്നവരെക്കുറിച്ച് നിരവധി പരാതി ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അനുവദനീയമായതിനേക്കാള്‍ ഉയര്‍ന്ന ശബ്ദം പുറപ്പെടുവിക്കുന്ന വാഹനങ്ങള്‍ക്ക് ഫെഡറല്‍ ട്രാഫിക് നിയമത്തിലെ ഇരുപതാം വകുപ്പ് പ്രകാരം 2000 ദിര്‍ഹം പിഴയും ഡ്രൈവര്‍ക്ക് 12 ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ.
മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്കും അയച്ച സര്‍ക്കുലറിലാണ് അബൂദബി സര്‍ക്കാറിന്റെ കര്‍ശന നിര്‍ദേശം. അടിയന്തര ഘട്ടത്തില്‍ ആശുപത്രിയില്‍ ചികില്‍സ തേടുന്നവരോട് ഉടന്‍ പണം ആവശ്യപ്പെടാനോ, ഇന്‍ഷൂറന്‍സിന്റെ പേരില്‍ ചികില്‍സ താമസിപ്പിക്കാനോ പാടില്ല. അബൂദബിയിലെ മുഴുവന്‍ ആരോഗ്യകേന്ദ്രങ്ങളും അടിയന്തര സാഹചര്യത്തിലെത്തുന്ന രോഗികളെ ഇന്‍ഷൂറന്‍സ് കവറേജ് പരിഗണിക്കാതെ പ്രവേശിപ്പിക്കാന്‍ ബാധ്യസ്ഥരാണ്.
അന്തരീക്ഷം ഇരുണ്ടുമൂടുകയും തണുപ്പുകൂടുകയും ചെയ്തു. വടക്കന്‍ മേഖലയിലെ തീരദേശമേഖലയില്‍ ഇന്നും നാളെയും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കാമെന്നാണു മുന്നറിയിപ്പ്. ശനി വരെ മഴ തുടരാന്‍ സാധ്യതയുണ്ട്. അബുദാബിയിലെ അല്‍ സില, ഡല്‍മ, ഗുവൈഫാത്ത് മേഖലകളില്‍ സാമാന്യം ശക്തമായ മഴ ലഭിച്ചു. ഡല്‍മ ഐലന്‍ഡില്‍ 34.6 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തി. ദുബായില്‍ പലയിടങ്ങളിലും പുലര്‍ച്ചെയോടെ മഴ തുടങ്ങി.
പുരുഷനും ലൈംഗിക പീഡനത്തിന്റെ ഇരയാകാമെന്നും ഇവര്‍ക്ക് നീതി തേടാമെന്നും പുതിയ നിയമ ഭേദഗതി നിഷ്കര്‍ഷിക്കുന്നു. നിയമലംഘകര്‍ക്ക് കടുത്ത ശിക്ഷയാണു വ്യവസ്ഥ ചെയ്യുന്നത്. നിലവിലെ നിയമം അനുസരിച്ച് ഒരു വര്‍ഷത്തില്‍ കുറയാത്ത തടവോ 10,000 ദിര്‍ഹം ഫൈനോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. നേരത്തെ പൊതുസ്ഥലത്തു വച്ച് നടക്കുന്ന സംഭവമായിരുന്നു പീഡനത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ടിരുന്നത്.