പുതു തലമുറയ്ക്കായി സര്‍ക്കാര്‍ സേവനങ്ങള്‍ എന്ന ആശയത്തിലൂന്നി മുഴുവന്‍ സേവനങ്ങളും 24 മണിക്കൂറും ഓണ്‍ലൈനിലൂടെ ലളിതമായി ലഭ്യമാക്കുന്ന പദ്ധതിക്കു തുടക്കം കുറിച്ച് അബുദാബിയിലെ സാമൂഹിക വികസന വിഭാഗം. എമിറേറ്റിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ഗദാന്‍ 21 പദ്ധതിയുടെ ഭാഗമായുള്ള ടാം പോര്‍ട്ടലിലൂടെയാണ് സേവനം ലഭ്യമാകുക. ജീവിതം, സമൂഹം, ആരോഗ്യം, വിദ്യാഭ്യാസം, ഭവനം, ബിസിനസ്, കുടുംബസേവനം എന്നീ ശീര്ഷകങ്ങളിലാണു പുതിയ പദ്ധതി പ്രകാരം സേവനങ്ങള്‍ ലഭിക്കുക.