കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനായി അബുദാബി നഗരസഭ പുതിയ ഓഫിസ് തുറന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് ഇനി മുതല്‍ നഗരസഭയുടെ കെട്ടിട ലൈസന്‍സിങ് വിഭാഗത്തെയാണു സമീപിക്കേണ്ടതെന്ന് ഡയറക്ടര്‍ ജനറല്‍ സെയ്ഫ് ബദര്‍ അല്‍ ഖുബൈസി പറഞ്ഞു.
സൂപ്പര്‍ 98 പെട്രോളിന് 2.30 ദിര്‍ഹമായിരിക്കും അടുത്ത മാസത്തെ വില. ജൂണില്‍ 2.53 ദിര്‍ഹമാണിതിന്റെ നിരക്ക്. സ്പെഷ്യല്‍ 95ന് നിലവിലുള്ള 2.42 ദിര്‍ഹത്തില്‍ നിന്ന് 2.18 ദിര്‍ഹമായി വില കുറയും. ഡീസല്‍ വിലയിലും ഒന്നാം തീയ്യതി മുതല്‍ കുറവുണ്ടാകും. നിലവിലുള്ള 2.56 ദിര്‍ഹത്തില്‍ നിന്ന് 2.35 ദിര്‍ഹമായാണ് ഡീസലിന്റെ വില കുറയ്ക്കുന്നത്.
216 കിലോമീറ്റര്‍, 94 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള രണ്ട് പാക്കേജുകള്‍ക്കാണ് അനുമതി. ഗുവൈഫാതില്നിന്ന് കിഴക്കന്‍ തീരമായ ഫുജൈറ തുറമുഖം വരെയുള്ള 605 കിലോമീറ്റര്‍ പാതയുടെ ഭാഗമാണിത്. ചൈന റെയില്‍വേ കണ്‍സ്ട്രക്ഷന്‍ കോര്പറേഷന്, ഗന്തൂത്ത് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ജനറല്‍ കോണ്‍ട്രാക്ടിങ് കമ്പനി എന്നിവക്കാണ് നിര്‍മാണ കരാര്‍ നല്‍കിയത്.
ബിരുദമോ തതുല്യമായ വിദ്യാഭ്യാസ യോഗ്യതയോ ആണ് ഒന്നാമത്തെ മാനദണ്ഡം. ഇതിന് പുറമെ അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയവും സാധുതയുള്ള തൊഴില്‍ കരാറുമുണ്ടായിരിക്കണം. ഇവയോടൊപ്പം പ്രതിമാസം 30,000 ദിര്‍ഹത്തിന് മുകളില്‍ ശമ്പളം കൂടിയുണ്ടെങ്കില്‍ ഗോള്‍ഡ് കാര്‍ഡ് വിസയ്ക്ക് അപേക്ഷിക്കാം. കുടുംബത്തിനും ഈ വിസയുടെ ആനുകൂല്യങ്ങള്‍ ലഭിക്കും.
സ്കൂള്‍ ബസുകളിലെ ‘സ്റ്റോപ് സിഗ്നല്‍’ അവഗണിച്ചതിന് അബൂദബിയില്‍ 3646 ഡ്രൈവര്‍മാര്‍ക്ക് പിഴ. 2018-19 സ്കൂള്‍ അക്കാദമിക വര്‍ഷത്തിലാണ് ഇത്രയും പേര്‍ക്ക് പിഴ വിധിച്ചത്. വിദ്യാര്‍ഥികളെ ഇറക്കുമ്പോള്‍ സ്കൂള്‍ ബസുകളില്‍ തെളിയുന്ന ‘സ്റ്റോപ് സിഗ്നല്‍’ പരിഗണിച്ച് നിശ്ചിത അകലത്തില്‍ നിര്‍ത്താതിരിക്കുകയോ ബസിനെ മറികടന്നുപോവുകയോ ചെയ്തതിനാണ് പിഴ.
ആളുകളെ ഫോണില്‍ വിളിച്ച് കപട വാഗ്ദാനം നല്കി വന്‍ തുക തട്ടിപ്പ് നടത്തിയവരാണ് പിടിയിലായത്. തട്ടിപ്പിലൂടെ കവര്‍ന്ന പണം ഇരകള്‍ക്ക് തന്നെ തിരിച്ചുനല്‍കാന്‍ സാധിച്ചതായി പൊലീസ് ഞായറാഴ്ച അറിയിച്ചു. ബാങ്കുകളിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വിളിച്ച് ബാങ്ക് അക്കൗണ്ട് നമ്പറുകളും പിന് നമ്പറുകളും മനസ്സിലാക്കിയാണ് പ്രതികളില്‍ ഒരു വിഭാഗം തട്ടിപ്പ് നടത്തിയിരുന്നത്.
യാസ് ഐലന്‍ഡിലെ ഫെറാറി വേള്‍ഡ്, യാസ് വാട്ടര്‍ തീം പാര്‍ക്ക്, വാര്‍ണര്‍ ബ്രോസ് എന്നീ തീം പാര്‍ക്കുകള്‍ ഒരുങ്ങി. മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗത്തില്‍ ലോകത്തിലെ ഏറ്റവും വേഗമേറിയ റോളര്‍ കോസ്റ്റര്‍ ഉള്‍പ്പെടെ ലോക റെക്കോര്‍ഡ് നേടിയ നിരവധി വിനോദങ്ങളാണു ഫെറാറി വേള്‍ഡിനെ ആകര്‍ഷകമാക്കുന്നത്. ലോകത്തെ ആദ്യത്തെ ബൈ പ്ലെയിന്‍ റോളര്‍ കോസ്റ്റര്‍ 3 ലോക റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.
അപകടം സംഭവിച്ച സ്ഥലം, അപകടത്തിന്റെ സ്വഭാവം തുടങ്ങിയവയും വ്യക്തമാക്കണം. ആവശ്യമായ സംവിധാനങ്ങളുമായി എത്രയും വേഗം എത്താന്‍ ഇതു സഹായകമാകും. അധികൃതര്‍ നല്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാനും സഹായിക്കാനും വിവരം കൈമാറുന്ന വ്യക്തി സ്ഥലത്തുണ്ടാകണം. ഭിന്നശേഷിക്കാര്‍ക്ക് സഹായത്തിനായി 5999 നമ്പറില്‍ സന്ദേശമയയ്ക്കാം.
ഇനിയൊരു അറിയിപ്പ് ലഭിക്കുന്നത് വരെ ഇറാന്റെ വ്യോമപാതകള്‍ ഒഴിവാക്കി പകരം മറ്റ് വ്യോമപാതകള്‍ ഉപയോഗിക്കാനാണ് ഇത്തിഹാദിന്റെ തീരുമാനം. ഇത് മേഖലയിലെ മറ്റ് വ്യോമപാതകളില്‍ തിരക്കേറാന്‍ കാരണമാകുമെന്നതിനാല്‍ അബുദാബിയിലേക്ക് വരുന്നതും അവിടെ നിന്ന് പുറപ്പെടുന്നതുമായുള്ള വിമാനങ്ങള്‍ വൈകാനാണ് സാധ്യത. ചില റൂട്ടുകളില്‍ യാത്രാ സമയം കൂടും.
അബുദാബി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്-ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡ് താത്കാലികമായി അടച്ചു. അറ്റകുറ്റപ്പണികളുടെ ഭാഗമായി 28 ദിവസത്തേക്കാണ് റോഡ് ഭാഗികമായി അടയ്ക്കുന്നത്. ഇന്നു മുതല്‍ ജൂലൈ 19 വരെയാണ് ഭാഗിക നിയന്ത്രണം.