
അബുദാബി: പുതു തലമുറയ്ക്കായി സര്‍ക്കാര്‍ സേവനങ്ങള്‍ എന്ന ആശയത്തിലൂന്നി മുഴുവന്‍ സേവനങ്ങളും 24 മണിക്കൂറും ഓണ്‍ലൈനിലൂടെ ലളിതമായി ലഭ്യമാക്കുന്ന പദ്ധതിക്കു തുടക്കം കുറിച്ച് അബുദാബിയിലെ സാമൂഹിക വികസന വിഭാഗം. എമിറേറ്റിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ഗദാന്‍ 21 പദ്ധതിയുടെ ഭാഗമായുള്ള ടാം പോര്‍ട്ടലിലൂടെയാണ് സേവനം ലഭ്യമാകുക. ജീവിതം, സമൂഹം, ആരോഗ്യം, വിദ്യാഭ്യാസം, ഭവനം, ബിസിനസ്, കുടുംബസേവനം എന്നീ ശീര്‍ഷകങ്ങളിലാണു പുതിയ പദ്ധതി പ്രകാരം സേവനങ്ങള്‍ ലഭിക്കുക.
നിലവില്‍ 12 സര്‍ക്കാര്‍ വകുപ്പുകളിലെ 47 സേവനങ്ങള്‍ ലഭിക്കും. വൈകാതെ എല്ലാ സര്‍ക്കാര്‍ കാര്യാലയങ്ങളിലെയും മുഴുവന്‍ സേവനങ്ങളും ഇത്തരത്തില്‍ ലഭ്യമാക്കാനാണു പദ്ധതി. അബുദാബി ഡിജിറ്റല്‍ അതോറിറ്റിയുടെയും അബുദാബി സ്മാര്‍ട് സൊല്യൂഷന്‍സ് ആന്‍ഡ് സര്‍വീസസ് അതോറിറ്റിയുടെ ടാം പോര്‍ട്ടലിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ടാം പോര്‍ട്ടല്‍ വഴി എല്ലാ സര്‍ക്കാര്‍ ഓഫിസുകളെയും ബന്ധിപ്പിച്ചതിനാല്‍ ഓരോ സര്‍ക്കാര്‍ ഓഫിസുകളുടെയും സേവനത്തിനായി വ്യത്യസ്ത വെബ്‌സൈറ്റില്‍ കയറിയിറേണ്ടതില്ല.
പൗരന്മാരും വിദേശികളും എന്തെല്ലാം സേവനത്തിന് അര്‍ഹരാണോ എന്ന് പരിശോധിക്കാനും ഇതിലൂടെ സാധിക്കും. 2021ല്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും ഇതില്‍ അംഗമാകും. വെബ്‌സൈറ്റ്: www.tamm.abudhabi/en.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.