
അബുദാബി: ഇന്‍ഡിഗോ അബുദാബിയില്‍ നിന്ന് ഡല്‍ഹി, മുംബൈ സെക്ടറിലേക്കു പ്രതിദിന സര്‍വീസ് ആരംഭിച്ചു. അബുദാബിയില്‍ നിന്ന് രാത്രി 11.30നു പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം പുലര്‍ച്ചെ 4.20ന് മുംബൈയില്‍ എത്തും. ഡല്‍ഹിയിലേക്കുള്ള വിമാനം രാവിലെ 9.20ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.40നു ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തും.
ഉദ്ഘാടന വിമാനത്തെ വാട്ടര്‍ഗണ്‍ സല്യൂട്ടോടെ ഇരു വിമാനത്താവളങ്ങളും സ്വീകരിച്ചു. ഡല്‍ഹി, മുംബൈ, കോഴിക്കോട്, കൊച്ചി സെക്ടറുകള്‍ അടക്കം നിലവില്‍ ഇന്‍ഡിഗോയ്ക്ക് അബുദാബിയില്‍ നിന്നു 4 സര്‍വീസ് ഉണ്ട്. ഭാവിയില്‍ കൂടുതല്‍ സെക്ടറിലേക്ക് ആരംഭിക്കുന്നത് സംബന്ധിച്ചും ആലോചിക്കുമെന്ന് ചീഫ് കൊമേഴ്‌സ്യല്‍ ഓഫിസര്‍ വില്യം ബോള്‍ട്ടര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.