ഇസ്റ-മിറാജ് ദിനത്തിന് യുഎഇയില്‍ അവധിയില്ല. സ്വകാര്യമേഖലയ്ക്ക് മാത്രമല്ല, പൊതു മേഖലയ്ക്കും അന്നും നബിദിനത്തിലും അവധി നല്‍കില്ലെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം അബുദാബിയില്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച രിയ സാറാ സജിയുടെ(18) സംസ്കാരം നാളെ 3ന് ഇടപ്പള്ളി തോപ്പില്‍ പൈപ്ലൈന് റോഡിലെ മേരി ക്യൂന്‍ പള്ളിയില്‍ വെച്ച് നടക്കും. തിരുവല്ല വെണ്ണിക്കുളം മേടയില്‍ സജി മാത്യുവിന്റെയും ഷിജിയുടെയും മകളാണ് മരിയ.
പ്രവാസികള്‍ക്ക് യുഎഇയില്‍ കുടുംബ വിസ ലഭിക്കാന്‍ ഇനി വരുമാനം മാത്രമായിരിക്കും മാനദണ്ഡം. ഏത് ജോലി ചെയ്യുന്നവര്‍ക്കും കുടുംബത്തെ ഒപ്പം നിര്‍ത്താനുള്ള വരുമാനമുണ്ടെങ്കില്‍ ഫാമിലി വിസ നല്‍കാനാണ് യുഎഇയുടെ പുതിയ തീരുമാനം.ഞായറാഴ്ച ചേര്‍ന്ന യുഎഇ ക്യാബിനറ്റാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
നിയമലംഘകര്‍ക്ക് 2000 ദിര്‍ഹം പിഴയും 23 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. നിയമം ലംഘിക്കുന്നവരുടെ വാഹനം 2 മാസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. ഗതാഗത നിയമങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും പൊലീസ് സൂചിപ്പിച്ചു.
യുഎഇയില്‍ ഏപ്രില്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോളിനും ഡീസലിനും വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സൂപ്പര്‍ 98 പെട്രോളിന് നേരത്തെ 2.04 ദിര്‍ഹമായിരുന്നത് അടുത്ത മാസം 2.23 ദിര്‍ഹമായിരിക്കും.
യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തിപ്പെട്ട് പൊടിക്കാറ്റ്. മിക്ക എമിറേറ്റുകളിലും സമാന്യം നല്ല പൊടിക്കാറ്റാണ് അനുഭവപ്പെട്ടത്. പ്രദേശത്ത് പകല്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. അടുത്ത രണ്ടു ദിവസങ്ങള്‍ കൂടി പ്രതികൂല കാലാവസ്ഥ തുടര്‍ന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം വ്യക്തമാക്കി.
ആദ്യ ഘട്ടത്തില്‍ ഇന്റിഗോ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ദുബായ് സിറ്റി ടെര്‍മിനല്‍ വഴി ലഗേജ് ചെക്ക് ഇന്‍ ചെയ്യാനാവും. വിമാനം പുറപ്പെടുന്ന സമയത്തിന് 24 മണിക്കൂര്‍ മുന്‍പ് വരെയാണ് ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ സാധിക്കുക.
യുഎഇയിലെ പ്രമുഖ ബാങ്കുകളായ എഡിസിബി, റാക് ബാങ്ക്, എമിറേറ്റ്സ് എന്‍ബിഡി, സിബിഐ തുടങ്ങിയവ നേരത്തെ തന്നെ ഇത് സംബന്ധിച്ച് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഫെബ്രുവരി 28ന് മുന്‍പ് എമിറേറ്റ്സ് ഐഡി വിവരങ്ങള്‍ നല്കാത്തവരുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗവും ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പണം പിന്‍വലിക്കലും മറ്റ് ഇടപാടുകളും മരവിപ്പിക്കുമെന്നായിരുന്നു അറിയിപ്പ്.
ഖദീജ ഖമിസ് ഖലീഫ അല്‍ മലസ്, സലാമ റാഷിദ് സലീം അല്‍ കെത്ബി എന്നിവരാണ് പുതിയ ജഡ്ജിമാര്‍. യുഎഇ നീതിന്യായ വ്യവസ്ഥയില്‍ ഫെഡറല്‍ കോടതി തലത്തില്‍ ആദ്യമായാണ് വനിതാ ജഡ്ജിമാരെ നിയമിക്കുന്നത്. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്.
അബുദാബി വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും ജെറ്റ് എയര്‍വെയ്സ് നിര്‍ത്തിവച്ചു. സാങ്കേതിക കാരണങ്ങളാല്‍ തിങ്കള്‍ മുതല്‍ അനിശ്ചിതകാലത്തേക്കാണ് സേവനം അവസാനിപ്പിക്കുന്നത്. ജെറ്റ് എയര്‍വേസിന്റെ രണ്ടു രാജ്യാന്തര ഹബ്ബുകളിലൊന്നാണ് അബുദാബി.