Currency

അബുദാബിയില്‍ മരിച്ച മലയാളി വിദ്യാര്‍ഥിനിയുടെ സംസ്‌കാരം ചൊവ്വാഴ്ച

സ്വന്തം ലേഖകന്‍Monday, April 1, 2019 2:01 pm

അബുദാബി: കഴിഞ്ഞ ദിവസം അബുദാബിയില്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച രിയ സാറാ സജിയുടെ(18) സംസ്‌കാരം നാളെ 3ന് ഇടപ്പള്ളി തോപ്പില്‍ പൈപ്ലൈന്‍ റോഡിലെ മേരി ക്യൂന്‍ പള്ളിയില്‍ വെച്ച് നടക്കും. തിരുവല്ല വെണ്ണിക്കുളം മേടയില്‍ സജി മാത്യുവിന്റെയും ഷിജിയുടെയും മകളാണ് മരിയ.

എംബാമിങും പ്രത്യേക പ്രാര്‍ഥനയും ഷെയ്ഖ് ഖലീഫ ആശുപത്രി മോര്‍ച്ചറിയില്‍ ഇന്നു മൂന്നു മണിക്ക്. അബുദാബി മയൂരി ഇന്റര്‍നാഷനല്‍ സ്‌കൂള്‍ 12ാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x