വെള്ളിയാഴ്ച യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഇടിയോടുകൂടിയ ശക്തമായ മഴ ലഭിച്ചു. അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലും മറ്റ് എമിറേറ്റുകളിലും പരക്കെ മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പലയിടങ്ങളിലും ആലിപ്പഴ വര്‍ഷവുമുണ്ടായി. അടുത്ത ഏതാനും ദിവസങ്ങളിലും മഴ തുടരുമെന്നാണ് പ്രവചനം.
സ്പെഷല്‍ ഒളിംപിക്സ് വേള്‍ഡ് ഗെയിംസിന് അബുദാബി സായിദ് സ്പോര്‍ട്സ് സിറ്റിയില്‍ വര്‍ണാഭമായ തുടക്കം. ഇന്ത്യ ഉള്‍പ്പെടെ 195 രാജ്യങ്ങളില്‍നിന്നുള്ള മത്സരാര്ഥികളും അവര്‍ക്കൊപ്പം നിരീക്ഷകരായി 5 രാജ്യക്കാരുമാണ് മേളയില്‍ പങ്കെടുക്കുന്നത്. ഇന്ത്യയില്‍ നിന്ന് നൂറുകണക്കിന് കായിക താരങ്ങളും പ്രതീക്ഷയോടെ രംഗത്തുണ്ട്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എന്‍ട്രി പെര്‍മിറ്റ് 50 പ്ലസ് എന്ന സംവിധാനത്തിലൂടെ റെക്കോര്‍ഡ് വേഗതയില്‍ ഇലക്ട്രോണിക് വിസ അനുവദിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു. മനുഷ്യ ഇടപെടല്‍ പരമാവധി കുറച്ച് പരിശോധനകളെല്ലാം കംപ്യൂട്ടര്‍വത്കരിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.
യുഎഇയില്‍ റാസല്‍ഖൈമ ഉള്‍പ്പെടെയുള്ള വിവിധയിടങ്ങളില്‍ ശനിയാഴ്ച പുലര്‍ച്ചെ മഴ ലഭിച്ചു. അതേസമയം രാജ്യത്ത് കുറഞ്ഞ താപനില നാല് ഡിഗ്രി സെല്‍ഷ്യസിലെത്തി. അബുദാബിയിലെ റക്നയിലാണ് ഇപ്പോള്‍ ഏറ്റവുമധികം തണുപ്പ് അനുഭവപ്പെടുന്നത്.
മാര്‍ച്ച് 11 മുതല്‍ ജനങ്ങള്‍ക്കായി തുറന്നു നല്കുന്ന പ്രസിഡന്‍ഷ്യല്‍ കൊട്ടാരം സന്ദര്‍ശിക്കുന്നതിന് മുതിര്‍ന്നവര്‍ക്ക് 60 ദിര്‍ഹവും നാല് മുതല്‍ 17 വരെ വയസ്സുള്ള കുട്ടികള്‍ക്ക് 30 ദിര്‍ഹവും ടിക്കറ്റ് നിരക്ക്. കൊട്ടാരം, ഉദ്യാനം എന്നിവ ഉള്‍പ്പെടെ എല്ലാ പൊതു സ്ഥലങ്ങളിലേക്കും പ്രവേശിക്കാനുള്ള ടിക്കറ്റിന്റെ നിരക്കാണ് ഇത്.
സര്‍വേയില്‍ പങ്കെടുത്ത 37 ശതമാനം കമ്പനികളും ഈ വര്‍ഷം തങ്ങളുടെ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നാണ് അഭിപ്രായപ്പെട്ടത്. ജീവനക്കാരുടെ എണ്ണം കുറയ്ക്കുമെന്ന് 27 ശതമാനം സ്ഥാപനങ്ങള്‍ അഭിപ്രായപ്പെട്ടപ്പോള്‍ 36 ശതമാനം കമ്പനികള്‍ ഇപ്പോഴത്തെ നില തന്നെ തുടരുമെന്നാണ് അറിയിച്ചത്.
ഖസ്ര് അല്‍ വതന്‍ എന്ന പേരിലുള്ള അബുദാബി പ്രസിഡന്‍ഷ്യല്‍ കൊട്ടാരം മാര്‍ച്ച് 11 മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന് തിങ്കളാഴ്ചയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
സൗജന്യ ബസ് സേവനം ഹെയ്ല്‍ ആന്‍ഡ് റൈഡ് ആരംഭിച്ചു. അല്‍ഖോര്‍ സ്ട്രീറ്റില്‍ നിന്നും ഗതാഗത വകുപ്പ് മുഖ്യ ആസ്ഥാനം വഴി കോ ഓപ്പറേറ്റിവ് സൊസൈറ്റി സൂപ്പര്‍മാര്‍ക്കറ്റ്, അല്‍മഖ്ത റോഡ് 22, അല്‍ഖോര്‍ റൂട്ടുകളില്‍ രണ്ടു ബസുകളാണ് സര്‍വീസ് നടത്തുക. തിരക്കുള്ള സമയങ്ങളില്‍ 15 മിനിറ്റ് ഇടവിട്ടും അല്ലാത്ത സമയങ്ങളില്‍ 30 മിനിറ്റ് ഇടവിട്ടുമായിരിക്കും സേവനം.
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പൊടിക്കാറ്റും മൂടല്‍ മഞ്ഞുമുണ്ടാവുമെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്. വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. പൊടിക്കാറ്റും മൂടല്‍ മഞ്ഞുമുള്ള സമയങ്ങളില്‍ വാഹനങ്ങള്‍ക്കിടയില്‍ ആവശ്യമായ അകലം പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്കി.
അബുദാബി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളില്‍ വീണ്ടും ഭാഗ്യം മലയാളിക്കൊപ്പം. ഈ വര്‍ഷം നടന്ന മൂന്നാം നറുക്കെടുപ്പിലും ഒന്നാം സമ്മാനത്തിന് അര്‍ഹനായത് മലയാളി. ആലപ്പുഴ സ്വദേശി റോജി ജോര്‍ജിനാണ് 1.2 കോടി ദിര്‍ഹത്തിന്റെ (ഏകദേശം 23 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്.