യുഎഇയില്‍ എമിറേറ്റ് ഐഡി ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാത്തവരുടെ എടിഎം കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാകുമെന്ന അറിയിപ്പ് മറയാക്കി ഓണ്‍ലൈന്‍ തട്ടിപ്പിന് ശ്രമം. സോഷ്യല്‍ മീഡിയ വഴിയും എസ്എംഎസ് വഴിയും വ്യാജ സന്ദേശങ്ങള്‍ അയച്ചാണ് അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കി പണം തട്ടാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.
നീതിനിര്‍വഹണം കൂടുതല്‍ സുതാര്യമാക്കുന്ന നടപടികളുടെ ഭാഗമായി അബൂദബി ജുഡീഷ്യല്‍ സംവിധാനത്തില്‍ ഹിന്ദി മൂന്നാം ഔദ്യോഗിക ഭാഷയായി അംഗീകരിച്ചു. കോടതികളില്‍ നഷ്ടപരിഹാരം ആവശ്യപ്പെടാനും പരാതി ബോധിപ്പിക്കാനും വിദേശികള്ക്ക്ഇനി ഇന്ത്യയുടെ ദേശീയ ഭാഷയായ ഹിന്ദിയും ഉപയോഗിക്കാം.
ഫെബ്രുവരി 15ന് മുന്‍പ് എമിറേറ്റ്സ് ഐഡി വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് യുഎഇയിലെ ബാങ്കുകള്‍ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. നിശ്ചിത സമയപരിധിക്കകം വിവരങ്ങള്‍ നല്‍കാത്ത ഉപഭോക്താക്കളുടെ എടിഎം കാര്‍ഡുകള്‍ താല്കാലികമായി പ്രവര്‍ത്തനരഹിതമാവും.
വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 800 ദിര്‍ഹം പിഴയും 4 ബ്ലാക് മാര്‍ക്കും ശിക്ഷ ലഭിക്കുമെന്ന് അബുദാബി പൊലീസ്. വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതു വഴി അപകടങ്ങള്‍ വര്‍ധിക്കുകയും ഗതാഗതക്കുരുക്കുണ്ടാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സാന്നിധ്യം കൊണ്ട് ചരിത്രം കുറിച്ച അബൂദബിയിലെ സമൂഹ കുര്‍ബാനയില്‍ മലയാളത്തിന്റെ അഭിമാനമായി കോട്ടയം സ്വദേശി അഞ്ജു തോമസ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഒന്നരലക്ഷത്തോളം പേര് പങ്കെടുത്ത ദിവ്യബലിയില്‍ പല ഭാഷകളില്‍ പ്രാര്‍ഥന ഉയര്‍ന്നപ്പോള്‍ മലയാളത്തില്‍ അത് നിര്‍വഹിച്ചത് അഞ്ജുവായിരുന്നു.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം ഫ്രാന്‍സിസ് മാര്‍പ്പാപ്പ യുഎഇയില്‍ നിന്ന് മടങ്ങി. യുഎഇ സമയം മൂന്ന് മണിയോടെയായിരുന്നു മടക്കയാത്ര. സമൂഹ കുര്‍ബാനക്ക് ശേഷം യുഎഇ രാഷ്ട്രനേതാക്കള്‍ പങ്കെടുക്കുന്ന യാത്രയയപ്പ് ചടങ്ങോടെയാണ് മാര്‍പ്പാപ്പയുടെ മടക്കം.
തിങ്കളാഴ്ച വൈകിട്ട് ആറ് മുതല്‍ ചൊവ്വാഴ്ച വൈകിട്ട് ആറ് വരെയാണ് ചില റോഡുകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 1.35 ലക്ഷം ആളുകള്‍ പങ്കെടുക്കുന്ന മാര്‍പാപ്പയുടെ പൊതുപരിപാടി നടക്കുന്നതിനാല്‍ സായിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തിന് ചുറ്റുമുള്ള എല്ലാ റോഡുകളും ഈ സമയം അടയ്ക്കും.
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും ഭാഗ്യം മലയാളിക്കൊപ്പം. ഞായറാഴ്ച നടന്ന നറുക്കെടുപ്പില്‍ ഒരു കോടി ദിര്‍ഹത്തിന്റെ (ഏകദേശം 19.50 കോടി ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനവും മലയാളിയെ തേടിയെത്തി. ദുബായില്‍ താമസിക്കുന്ന പ്രശാന്തിനെയാണ് ഇത്തവണ ഭാഗ്യം കടാക്ഷിച്ചത്.
ഫ്രാന്‍സിസ് മാര്‍പ്പാപ്പക്ക് യു.എ.ഇയില്‍ പ്രൗഢമായ വരവേല്പ്. ആദ്യമായാണ് ആഗോള കത്തോലിക്ക സഭാ അധ്യക്ഷന്‍ ഒരു ഗള്‍ഫ് രാജ്യം സന്ദര്‍ശിക്കുന്നത്. ഇന്ന് ആഗോള മാനവ സൗഹൃദ സമ്മേളനത്തില്‍ പങ്കെടുക്കുന്ന മാര്‍പ്പാപ്പ നാളെ അബൂദബിയില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന കുര്ബാനക്കും നേതൃത്വം നല്‍കും.
വിദേശ സര്‍വകലാശാലകളില്‍ നിന്നുള്ള 140 വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കഴിഞ്ഞ വര്‍ഷം യുഎഇ അധികൃതര്‍ പിടികൂടി. ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ ഉന്നത വിദ്യാഭ്യാസ സഹമന്ത്രിയാണ് ഇക്കാര്യം അറിയച്ചത്.