Currency

അബൂദബി കോടതി ഹിന്ദി മൂന്നാം ഔദ്യോഗിക ഭാഷയായി അംഗീകരിച്ചു

സ്വന്തം ലേഖകന്‍Monday, February 11, 2019 3:14 pm

അബൂദബി: നീതിനിര്‍വഹണം കൂടുതല്‍ സുതാര്യമാക്കുന്ന നടപടികളുടെ ഭാഗമായി അബൂദബി ജുഡീഷ്യല്‍ സംവിധാനത്തില്‍ ഹിന്ദി മൂന്നാം ഔദ്യോഗിക ഭാഷയായി അംഗീകരിച്ചു. കോടതികളില്‍ നഷ്ടപരിഹാരം ആവശ്യപ്പെടാനും പരാതി ബോധിപ്പിക്കാനും വിദേശികള്‍ക്ക്ഇനി ഇന്ത്യയുടെ ദേശീയ ഭാഷയായ ഹിന്ദിയും ഉപയോഗിക്കാം. യു.എ.ഇയിലെ വിദേശികളില്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട നിരവധി തൊഴില്‍ തര്‍ക്ക കേസുകളാണ് കോടതിയിലെത്തുന്നത്.

അറബി, ഇംഗ്ലീഷ് എന്നിവക്ക് പുറമെ ഹിന്ദി ഔദ്യോഗിക ഭാഷയായി അംഗീകരിച്ചത് ഇന്ത്യക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. ഇന്ത്യക്ക്പുറമെ പാകിസ്താന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യക്കാര്‍ക്കും ഈ നടപടി ഗുണകരമാകും. കോടതി നടപടികള്‍, സ്വന്തം അവകാശങ്ങള്‍, ഉത്തരവാദിത്വങ്ങള്‍ എന്നിവ ഹിന്ദി സംസാരിക്കുന്നവര്‍ക്ക് ഭാഷാതടസ്സമില്ലാതെ മനസ്സിലാക്കാന്‍ പുതിയ മാറ്റത്തിലൂടെ സാധിക്കുമെന്ന് അബൂദബി നീതിന്യായ വകുപ്പ് പറഞ്ഞു. വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഹിന്ദിയിലുള്ള ഫോറങ്ങള്‍ ലഭ്യമാക്കുമെന്നും വകുപ്പ് വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x