വാഹനാപകടത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരനെ അബുദാബി പൊലീസ് ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചു. ദുബായ് വിമാനത്താവളത്തില്‍ പ്രത്യേക എയര്‍ ആംബുലന്‍സ് എത്തിച്ചാണ് 70 വയസുകാരനെ അബുദാബിയിലെ അല്‍ മഫ്റഖ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
പാകിസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിമാനക്കമ്പനികള്‍ക്ക് പാകിസ്ഥാനിലെ കറാച്ചി, ഇസ്ലാമാബാദ്, പെഷവാര്‍ എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്താനാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ അനുമതി നല്‍കിയത്. പാകിസ്ഥാനിലെ മറ്റ് വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസിന്റെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി അറിയിച്ചു.
യുഎഇയിലേക്കുള്ള അതിവേഗ യാത്രാ ട്രെയിന്‍ ഹൈപ്പര്‍ലൂപ്പിന്റെ പരീക്ഷണ ഓട്ടം ഏപ്രിലില്‍ ഫ്രാന്‍സില്‍ നടക്കും. ഫ്രാന്‍സിലെ തുളൂസില്‍ 320 മീറ്റര്‍ നീളത്തില്‍ സജ്ജമാക്കിയ ട്രാക്കിലാണ് പരിശീലനയോട്ടം നടത്തുക. വാക്വം ടൂബ് ട്രാക്കിലോടുന്ന ഹൈപ്പര്‍ലൂപ്പിന്റെ വേഗം മണിക്കൂറില്‍ 1230 കിലോമീറ്ററായിരിക്കും.
യു.എ.ഇയില്‍ 5000 ഭക്ഷ്യോല്പന്നങ്ങള്ക്ക് 70 ശതമാനം വരെ വിലക്കിഴിവ് പ്രഖ്യാപിച്ചു. 14ാമത് ഗള്‍ഫ് ഉപഭോക്തൃ സംരക്ഷണ ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ഇളവ് വ്യാഴാഴ്ച മുതല്‍ മാര്‍ച്ച് അവസാനം വരെ ലഭിക്കും. യു.എ.ഇ സാമ്പത്തിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
എമിറേറ്റില്‍ വാഹനാപകട മരണങ്ങളും ഗുരുതര പരിക്കുകളും ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ട്. 2018ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മരണത്തില്‍ 25.13 ശതമാനത്തിന്റെ കുറവാണുള്ളത്. 018ല്‍ 149 പേരാണ് അപകടങ്ങളില്‍ മരണപ്പെട്ടത്. തൊട്ടു മുന്‍വര്‍ഷം199 പേരായിരുന്നു.
സ്പെഷല്‍ ഒളിംപിക്സ് സോണ്‍, പ്രോഗ്രസ് സോണ്‍, ഹാപ്പിനെസ് സോണ്‍, സൂഖ് എന്നീ 4 വിഭാഗങ്ങളിലായി നടക്കുന്ന മേളയില്‍ 120 ല്‍ അധികം പരിപാടികള്‍ നടക്കും. 12 ദിവസം നീണ്ടുനില്‍ക്കുന്ന മേളയെ 40ല്‍ അധികം പൈതൃക വാണിജ്യ കേന്ദ്രങ്ങളും 90 ഭക്ഷണ ശാലകളും ആകര്‍ഷകമാക്കും.
മാര്‍ച്ച് അവസാനത്തോടെ യുഎഇയില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കാനൊരുങ്ങി എത്തിസാലാത്ത്, ഡു കമ്പനികള്‍. 5ജി നെറ്റ്വര്ക്കില് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ വിപണിയിലെത്തുന്നതോടെ സേവനം നല്‍കിത്തുടങ്ങുമെന്നാണ് ഇരു കമ്പനികളും അറിയിച്ചിരിക്കുന്നത്.
ഞായറാഴ്ച പൊടിക്കാറ്റും അതിന് ശേഷം അന്തരീക്ഷ ഊഷ്മാവില്‍ വര്‍ധനയും ഉണ്ടായേക്കാം. കാറ്റ് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ വീശാന്‍ സാധ്യതയുണ്ട്. അറേബ്യന്‍, ഒമാന്‍ കടലുകളില്‍ തിര ശക്തമാവാനും ഇത് ഇടയാക്കിയേക്കും. തിങ്കാളാഴ്ച അന്തരീക്ഷം ഭാഗികമായി മേഘാവൃതമാവുകയും രാത്രിയില്‍ തണുപ്പ് കൂടുകയും ചെയ്യുമെന്നാണ് അറിയിപ്പ്.
യുഎഇ തിരിച്ചറിയല്‍ കാര്‍ഡ് അപേക്ഷകളുടെ കാലാവധി 60 ദിവസമാക്കുമെന്ന് അധികൃതര്‍. ഇതിനുള്ളില്‍ വീസ നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അപേക്ഷകള്‍ അസാധുവാകും. പുതിയതും പുതുക്കാനുമുള്ള എമിറേറ്റ്സ് ഐഡി കാര്‍ഡ് അപേക്ഷകളുടെ കാലാവധി 60 ദിവസം മാത്രമായിരിക്കും.
നിയമം ലംഘിച്ച വാഹനങ്ങളെ പിന്തുടര്ന്നു പിടികൂടാന്‍ അബുദാബി പൊലീസ് അത്യാധുനിക സ്മാര്‍ട് ബൈക്ക് പുറത്തിറക്കി. കുറ്റകൃത്യങ്ങളില്പ്പെട്ടയാളുകളെയും വാഹനങ്ങളെയും കണ്ടെത്താനുള്ള പ്രത്യേക കഴിവാണ് സ്മാര്‍ട്ട് ബൈക്കിനെ ശ്രദ്ധേയമാക്കുന്നത്.