യുഎഇ നിയമ നിര്‍മ്മാണ സഭയായ ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ 50 ശതമാനം സ്ത്രീ സംവരണം ഏര്‍പ്പെടുത്തി. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ഇത് സംബന്ധിച്ച ഉത്തരവ്പുറത്തിറക്കി. നിലവില്‍ 22.5 ശതമാനമാണ് സ്ത്രീ സംവരണം.
യുഎഇയിലെ സ്വകാര്യ സ്കൂളുകള്‍ക്ക് മൂന്ന് ആഴ്ച നീളുന്ന ശൈത്യകാല അവധി ലഭിക്കും. വിദേശ സിലബസുകളില്‍ അധ്യയനം നടത്തുന്ന സ്വകാര്യ സ്കൂളുകള്‍ക്ക് ഡിസംബര്‍ 16 മുതലാണ് അവധി. ജനുവരി ആറിന് സ്കൂളുകളില്‍ ക്ലാസ് തുടങ്ങും.
ഇന്ത്യ-യുഎഇ ജോയിന്റ് കമ്മിഷനില്‍ പങ്കെടുക്കാന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അബുദാബിയിലെത്തി. യുഎഇ ഭരണാധികാരികളുമായുള്ള സുഷമയുടെ കൂടിക്കാഴ്ചയില്‍ സാമ്പത്തിക, സാങ്കേതിക മേഖലകളില്‍ സഹകരണത്തിന്റെ പുത്തന്‍ സാധ്യതകള്‍ ഉരുത്തിരിയുമെന്നാണ് വിലയിരുത്തല്‍.
ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ പണവും മറ്റ് സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്ന സന്ദേശങ്ങളാണ് വാട്സ്ആപ് വഴി പ്രചരിക്കുന്നതെന്ന് യുഎഇ ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോരിറ്റി അറിയിച്ചു.
അബുദാബിയിലെ ഏതാനും റോഡുകളില്‍ വേഗപരിധി പുനര്‍നിശ്ചയിച്ചുവെന്ന് പൊലീസ് അറിയിച്ചു. 140 കിലോമീറ്ററായാണ് പുതിയ വേഗത നിശ്ചയിച്ചിരിക്കുന്നത്. ഡിസംബര്‍ രണ്ട് മുതല്‍ ഇത് പ്രബല്യത്തില്‍ വന്നു.
അല്‍ ഘര്ബിയാ, സുവേഹാന്-അല്ഹിര് E 20 റോഡ്, മദിനാത്ത് മിലിട്ടറി സയിദ് റൗണ്ട് എബൗട്ട് റോഡ്, അജബാന്-അല്‍ സാദ് E 16 റോഡ്, അല്‍ ഐന്‍-അല്‍ ഖൂ E 95 ഹൈവേ എന്നിവിടങ്ങളിലാണ് വേഗനിയന്ത്രണം പ്രാബല്യത്തില്‍ വരുന്നത്. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വരെയായിരിക്കും വേഗനിയന്ത്രണം.
ലോക രാജ്യങ്ങള്‍ക്കിടയില്‍ യുഎഇ പാസ്പോര്‍ട്ടിന് പൊന്‍തിളക്കം. ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളില്‍ ഒന്നാം സ്ഥാനമാണ് യുഎഇ സ്വന്തമാക്കിയത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ട്വീറ്റിലൂടെ ഇക്കാര്യം അറിയിച്ചു.
യുഎഇയിലെ ബാങ്കുകളില്‍ എമിറേറ്റ്സ് ഐഡി സമര്‍പ്പിക്കാത്തവരുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ അടുത്ത വര്‍ഷം മാര്‍ച്ച് ഒന്നു മുതല്‍ ഉപയോഗിക്കാനാവില്ല. 2019 ഫെബ്രുവരി 28ന് മുന്‍പ് എല്ലാ ഉപഭോക്താക്കളും ബാങ്ക് രേഖകള്‍ക്കൊപ്പം എമിറേറ്റ്സ് ഐഡിയും നല്‍കണമെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
പൊതുമാപ്പ് ഉപയോഗപ്പെടുത്താതെ അനധികൃതമായി ഇനിയും രാജ്യത്ത് തങ്ങുന്നവര്‍ പിടിക്കപ്പെട്ടാല്‍ തടവും പിഴയും നാടുകടത്തലും ഉള്‍പ്പെടെ കടുത്ത ശിക്ഷ നല്‍കുമെന്നാണ് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചിരിക്കുന്നത്.
യുഎഇയില്‍ ഡിസംബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില പ്രഖ്യാപിച്ചു. നവംബറിനെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞിട്ടുണ്ട്. സൂപ്പര്‍ 98 പെട്രോളിന് 2.57 ദിര്‍ഹത്തില്‍ നിന്ന് 2.25 ദിര്‍ഹമായാണ് വില കുറച്ചിരിക്കുന്നത്.