അബുദാബി: വാഹന അപകടങ്ങള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് അബുദാബിയിലെ റോഡുകളില്‍ ഡിസംബര്‍ രണ്ടു മുതല്‍ വേഗ നിയന്ത്രണം കര്‍ശനമാക്കി. അല്‍ ഘര്‍ബിയാ, സുവേഹാന്‍-അല്‍ഹിര്‍ E 20 റോഡ്, മദിനാത്ത് മിലിട്ടറി സയിദ് റൗണ്ട് എബൗട്ട് റോഡ്, അജബാന്‍-അല്‍ സാദ് E 16 റോഡ്, അല്‍ ഐന്‍-അല്‍ ഖൂ E 95 ഹൈവേ എന്നിവിടങ്ങളിലാണ് വേഗനിയന്ത്രണം പ്രാബല്യത്തില്‍ വരുന്നത്. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വരെയായിരിക്കും വേഗനിയന്ത്രണം.
ഈ റോഡുകളിലെ വേഗനിയന്ത്രണം കാണിക്കുന്ന സൈന്‍ബോര്‍ഡുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. അബുദാബിയില്‍ റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം വന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് പൊലീസ് അറിയിച്ചു. പുതിയ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.