Currency

യുഎഇയില്‍ ഇന്ധനവില കുറച്ചു

സ്വന്തം ലേഖകന്‍Saturday, December 1, 2018 2:53 pm

അബുദാബി: യുഎഇയില്‍ ഡിസംബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില പ്രഖ്യാപിച്ചു. നവംബറിനെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞിട്ടുണ്ട്. സൂപ്പര്‍ 98 പെട്രോളിന് 2.57 ദിര്‍ഹത്തില്‍ നിന്ന് 2.25 ദിര്‍ഹമായാണ് വില കുറച്ചിരിക്കുന്നത്.

സ്‌പെഷ്യല്‍ 95ന് 2.15 ദിര്‍ഹമായിരിക്കും. നേരത്തെ ഇത് 2.46 ആയിരുന്നു. ഡീസലിന് ഡിസംബര്‍ മാസം 2.61 ദിര്‍ഹമാണ് വില. ഇപ്പോള്‍ ഇത് 2.87 ദിര്‍ഹമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x