എയര്‍ഇന്ത്യ എക്സ്പ്രസ് റാസല്‍ഖൈമയില്‍നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസ് ആരംഭിച്ചു. നിലവില്‍ റാസല്‍ഖൈമയില്‍നിന്ന് കോഴിക്കോട്ടേക്ക് മാത്രമാണ് നേരിട്ടുള്ള സര്‍വീസുള്ളത്. കൊച്ചിയിലേക്ക് കോഴിക്കോട് വഴിയും സര്‍വീസ് നടത്തിവരുന്നു. ഇപ്പോള്‍ പുതുതായി തിരുവനന്തപുരത്തേക്ക് ആരംഭിച്ച സര്‍വീസും കോഴിക്കോട് വഴിയായിരിക്കും പോകുക.
അല്‍ഖലീജ് അല്‍ അറബി, ഷക്ബൂത്ത് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ ഭാഗിക ഗതാഗത നിയന്ത്രണം. നാളെ മുതല്‍ 23 വരെയാണ് നിയന്ത്രണം. അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് ഗതാഗത നിയന്ത്രണം.
ശൈത്യകാലം പുരോഗമിക്കുമ്പോള്‍ യുഎഇയില്‍ ദിവസേനയെന്നോണം തണുപ്പ് കൂടി വരികയാണ്. മേഘാവൃതമായ അന്തരീക്ഷമായിരിക്കും രാജ്യത്ത് വരും ദിവസങ്ങളിലുമുണ്ടാവുകയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
അബൂദബിയില്‍ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി. നീലേശ്വരം സ്വദേശി ഹാരിസ് പൂമാടത്തിനെയാണ് കാണാതായത്. ജോലി രാജിവെച്ച് നാട്ടിലേക്ക് പോകാനിരിക്കെയാണ് ഈമാസം എട്ട് മുതല്‍ ഇദ്ദേഹത്തെ കാണാതാകുന്നത്.
വാഹനങ്ങളില്‍നിന്ന് മാലിന്യം റോഡിലേക്ക് എറിഞ്ഞാല്‍ ഇനി മുതല്‍ ആയിരം ദിര്‍ഹം പിഴയും ആറ് ബ്ലാക്ക് പോയിന്റും. ഗതാഗത നിയമ പരിഷ്കരണത്തിന്റെ ഭാഗമായി നിരത്തുകളില്‍ മാലിന്യം നിക്ഷേപിക്കുന്നതിനുള്ള ശിക്ഷ കടുപ്പിച്ചിരിക്കുകയാണ് അബുദാബി പോലീസ്.
പ്രവാസി ചിട്ടിയുടെ ലാഭ നഷ്ടത്തെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണെന്ന വിശദീകരണവുമായി കെ.എസ്.എഫ്.ഇ അധികൃതര്‍. ധനമന്ത്രി നിയമസഭയില്‍ നല്കിയ മറുപടി തെറ്റിദ്ധാരണാജനകമായി പ്രചരിപ്പിക്കുന്നുവെന്നാണ് കെ.എസ്.എഫ്.ഇ. ആരോപിക്കുന്നത്.
വളര്‍ത്തുമൃഗങ്ങളെ കൈയൊഴിയുന്നത് ശിക്ഷാര്‍ഹമാക്കിക്കൊണ്ട് പുതിയ യു.എ.ഇ. നിയമം നിലവില്‍വന്നു. വളര്‍ത്തുമൃഗങ്ങളുടെ ഉടമസ്ഥരുടെ ഉത്തരവാദിത്വങ്ങള്‍ വിശദമാക്കിക്കൊണ്ട് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയമാണ് പുതിയ നിയമം പുറത്തിറക്കിയിരിക്കുന്നത്.
ദുബായില്‍ ഷോപ്പിങ് പ്രേമികളെ ആകര്‍ഷിക്കാന്‍ അബുദാബിയില്‍ അഞ്ച് ദിവസത്തെ മെഗാ സെയില്‍ തുടങ്ങി. അബുദാബി നാഷണല്‍ എക്സിബിഷന് സെന്ററില്‍ 15-ാം തീയ്യതി വരെ നടക്കുന്ന സെയിലില്‍ 75 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും.
സന്ദേശങ്ങളയച്ചും ഫോണ്‍ വിളിച്ചും രഹസ്യ വിവരങ്ങള്‍ ചോര്‍ത്തെയെടുത്ത് പണം തട്ടുന്ന സംഘങ്ങള്‍ ഗള്‍ഫില്‍ സജീവമാണ്. ഇക്കൂട്ടത്തില്‍ ഏറ്റവുമൊടുവില്‍ എടിഎം തട്ടിപ്പിന്റെ വിവരങ്ങളാണ് യുഎഇയിലെ പ്രാദേശിക മാധ്യമങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് ചെക്കുകള്‍ നല്കുന്ന കാര്യത്തില്‍ യുഎഇ കേന്ദ്ര ബാങ്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ചെക്കുകള്‍ നല്‍കുന്നതിന് മുന്‍പ് അല്‍ ഇത്തിഹാദ് ക്രെഡിറ്റ് ബ്യൂറോ വഴി ഉപഭോക്താക്കളുടെ ക്രെഡിറ്റ് ഹിസ്റ്ററി പരിശോധിക്കണമെന്നാണ് നിര്‍ദ്ദേശം.