കുട്ടികളില്‍ നിന്നും അജ്ഞാതരില്‍ നിന്നും സ്വര്‍ണം വാങ്ങുന്നതിനു സൗദിയിലെ ജ്വല്ലറികള്‍ക്കു വിലക്ക്. ബന്ധപ്പെട്ട വകുപ്പുകള്‍ ആവശ്യപ്പെടുന്ന പക്ഷം ആഭരണങ്ങളുടെയും അമൂല്യ കല്ലുകളുടെയും ഉറവിടങ്ങള്‍ ജ്വല്ലറികള്‍ തെളിയിച്ചിരിക്കണമെന്നും പുതിയ നിയമാവലി വ്യക്തമാക്കുന്നു.
ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളി കോടിപതി. പത്തനംതിട്ട റാന്നി സ്വദേശിയും ദുബായിലെ അല്‍ ഷഫര്‍ ജനറല്‍ കോണ്‍ട്രാക്ടിങ് കമ്പനിയിലെ ഡ്രാഫ്റ്റ്സുമാനുമായ ബ്രിറ്റി മാര്‍ക്കോസിനാണ് 20 കോടിയിലേറെ രൂപ ( ഒരു കോടി ദിര്‍ഹം) സമ്മാനമായി ലഭിച്ചത്.
സ്മാര്‍ട് ഗവണ്മെന്റിനു പിന്തുണ പ്രഖ്യാപിച്ചു 96 ശതമാനം സേവനങ്ങളും ഡിജിറ്റലാക്കിയതായി ഗതാഗത വിഭാഗം അറിയിച്ചു. വൈകാതെ ശേഷിച്ച സേവനങ്ങളും ഓണ്‍ലൈനാക്കി മാറ്റും. ഉപയോക്താക്കള്‍ക്ക് ഉന്നത ഗുണനിലവാരമുള്ള സേവനം ലഭ്യമാക്കി പൊതുജനസംതൃപ്തി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്നു ഗതാഗത വിഭാഗം അണ്ടര്‍ സെക്രട്ടറി ഖല്ഫാന് ബിന്‍ മുഹമ്മദ് അല്‍ മസ്റൂയി പറഞ്ഞു.
ലോക രാജ്യങ്ങള്‍ക്കിടയില്‍ യുഎഇ പാസ്പോര്‍ട്ടിന് നാലാം സ്ഥാനം. ആര്ടന് ക്യാപിറ്റല്‍ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ആഗോള സൂചികയിലാണ് യുഎഇ നാലാം സ്ഥാനത്തെത്തിയത്. നേരത്തെ യുഎഇ ഒന്‍പതാം സ്ഥാനത്തായിരുന്നു.
യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് 5881 ഇന്ത്യക്കാര്‍ പ്രയോജനപ്പെടുത്തിയതായി യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി അറിയിച്ചു. ദുബായിലും വടക്കന്‍ എമിറേറ്റുകളില്‍ നിന്നുമുള്ള ഇന്ത്യക്കാരാണ് കൂടുതലായി പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തിയത്.
പുതിയതായി പുറത്തിറക്കുന്ന നൂറു ദിര്‍ഹത്തിന്റെ നോട്ടുകള്‍ ഇന്നുമുതല്‍ ലഭിച്ചുതുടങ്ങുമെന്ന് യുഎഇ കേന്ദ്ര ബാങ്ക് അറിയിച്ചു. പുതിയ നോട്ടുകള്‍ക്കൊപ്പം നിലവിലുള്ള 100 ദിര്‍ഹത്തിന്റെ നോട്ടുകളും പ്രചാരത്തില്‍ തുടരും.
യുഎഇയില്‍ നവംബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. ഒക്ടോബറിലുള്ളതിനേക്കാള്‍ കുറഞ്ഞ വിലയായിരിക്കും നവംബറില്‍. സൂപ്പര്‍ 98 പെട്രോളിന് 2.61 ദിര്‍ഹത്തില്‍ നിന്ന് 2.57 ദിര്‍ഹമായി കുറയും.
അനധികൃത താമസക്കാര്‍ക്ക് ശിക്ഷ കൂടാതെ താമസം നിയമവിധേയമാക്കാനോ രാജ്യം വിട്ടുപോകാനോ യുഎഇ പ്രഖ്യാപിച്ച മൂന്നു മാസത്തെ പൊതുമാപ്പ് ബുധനാഴ്ച അവസാനിക്കും.
അപകടകരമായ വിധത്തില്‍ റോഡിലൂടെ വളഞ്ഞും പുളഞ്ഞും വാഹനം ഓടിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്കി. 3000 ദിര്‍ഹമാണ് ഇത്തരക്കാര്‍ക്ക് പിഴ ലഭിക്കുന്നത്.
മണിക്കൂറില്‍ 1200 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചാര സൗകര്യമൊരുക്കുന്നു അബുദാബി-ദുബായ് ഹൈപ്പര്‍ ലൂപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം ആരംഭിക്കും. മണിക്കൂറില്‍ 1200 കിലോമീറ്റര്‍ വരെ വേഗത്തില്‍ യാത്രചെയ്യാന്‍ കഴിയുന്ന ഹൈപ്പര്‍ലൂപ്പിന്റെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ 12 മിനിറ്റ് കൊണ്ട് അബുദാബിയില്‍ നിന്നു ദുബായിലെത്താന്‍ കഴിയും.