വാടക നല്‍കാത്ത സാഹചര്യങ്ങളില്‍ മാത്രമേ താമസക്കാരെ ഒഴിപ്പിക്കാന്‍ സാധിക്കുകയുള്ളുവെന്ന് അബുദാബി നീതിന്യായ വകുപ്പ് അറിയിച്ചു. പുതിയ നിയമത്തെക്കുറിച്ചുള്ള അന്വേഷങ്ങള്ക്കുള്ള മറുപടിയായി വകുപ്പ് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കാല്‍നടയാത്രക്കാരെ പരിഗണിച്ചില്ലെങ്കില്‍ 500 ദിര്‍ഹം പിഴയും ആറ് ബ്ലാക്ക് പോയിന്റും ശിക്ഷയായി ലഭിക്കും. കാല്‍നടയാത്രക്കാരെ പരിഗണിക്കാതെ വാഹനമോടിച്ചാലുണ്ടാവുന്ന ഗുരുതരമായ അവസ്ഥകള്‍ വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സഹിതം ട്വിറ്ററിലൂടെയാണ് അബുദാബി പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്.
അനുമതിയില്ലാത്ത സ്ഥലങ്ങളിലൂടെ റോഡിന് കുറുകെ കടന്ന് അപകടം ക്ഷണിച്ചുവരുത്തരുതെന്ന് അബുദാബി പൊലീസ്. ഇത്തരം അപകടങ്ങളുടെ സിസിടിവി ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ കാണിച്ചാണ് പൊലീസ് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നത്.
അബൂദബിയുടെ സുസ്ഥിര നഗര വികസന കമ്പനി മസ്ദര്‍ സിറ്റി സ്വയംനിയന്ത്രിത വാഹനം ഔദ്യോഗികമായി പുറത്തിറക്കി. ഫ്രഞ്ച് കമ്പനിയായ ‘നവ്യ’യുടെ വാഹനമാണ് പുറത്തിറക്കിയത്.
യുഎഇയില്‍ ഭര്‍ത്താവിന്റെ സ്പോണ്സര്ഷിപ്പില് താമസിക്കുന്ന വിദേശി വനിതകള്‍ക്ക് സഹായകമാവുന്ന തരത്തില്‍ പുതിയ വിസ പരിഷ്കാരം ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഇതനുസരിച്ച് വിവാഹമോചിതയാവുകയോ ഭര്‍ത്താവ് മരണപ്പെടുകയോ ചെയ്താല്‍ സ്ത്രീകള്‍ ഉടനെ നാട്ടിലേക്ക് മടങ്ങേണ്ടതില്ല.
വിസിറ്റിങ് വിസയുടെയും ടൂറിസ്റ്റ് വിസയുടെയും കാലാവധി ദീര്‍ഘിപ്പിക്കുന്നതുള്‍പ്പെടെ യുഎഇയിലെ പുതിയ വിസ പരിഷ്കാരങ്ങള്‍ ഈ മാസം 21ന് നിലവില്‍ വരും. നേരത്തെ യുഎഇ ക്യാബിനറ്റ് അംഗീകരിച്ച പരിഷ്കാരങ്ങളാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് ഇപ്പോള്‍ നടപ്പാക്കുന്നത്.
പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണം ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയന് നടത്തുന്ന യു.എ.ഇ സന്ദര്‍ശനം തുടരുന്നു. രണ്ടാം ദിവസമായ ഇന്ന് മുഖ്യമന്ത്രി അബൂദബിയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും. നാളെ ദുബായിലേക്ക് തിരിക്കും.
യു.എ.ഇയുടെ ഇക്കോ ടൂറിസം മേഖലയിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി. ഇതിന്റെ ഭാഗമായി സൗജന്യ ഇ-പുസ്തകവും ആപ്ലിക്കേഷനും പുറത്തിറക്കി.
പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണം ലക്ഷ്യമിട്ടുള്ള ധനസമാഹരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന് യുഎഇയിലെത്തി. രാവിലെ പ്രാദേശിക സമയം 7.30ഓടെയാണ് അദ്ദേഹം അബുദാബി വിമാനത്താവളത്തിലെത്തിയത്.
നാട്ടില്‍ നിന്ന് യുഎഇയിലേക്ക് മരുന്നുകള്‍ കൊണ്ടുവരാന്‍ ഇ-അപ്രൂവല്‍ നിര്‍ബന്ധമാക്കി. സന്ദര്‍ശകര്‍ക്കും തൊഴില്‍ വിസയില്‍ പോകുന്നവര്‍ക്കും ഇത് ബാധകമാണ്. മരുന്നുകള്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നവര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് (www.mohap.gov.ae) വഴി പ്രത്യേക ഫോം പൂരിപ്പിച്ച് നല്‍കണം.