Currency

വീണ്ടും മലയാളിയെ തേടി ഭാഗ്യ സമ്മാനം; അടിച്ചത് 20 കോടി രൂപ

സ്വന്തം ലേഖകന്‍Saturday, November 3, 2018 4:22 pm

അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളി കോടിപതി. പത്തനംതിട്ട റാന്നി സ്വദേശിയും ദുബായിലെ അല്‍ ഷഫര്‍ ജനറല്‍ കോണ്‍ട്രാക്ടിങ് കമ്പനിയിലെ ഡ്രാഫ്റ്റ്‌സുമാനുമായ ബ്രിറ്റി മാര്‍ക്കോസിനാണ് 20 കോടിയിലേറെ രൂപ ( ഒരു കോടി ദിര്‍ഹം) സമ്മാനമായി ലഭിച്ചത്. അഞ്ചാം തവണ എടുത്ത ടിക്കറ്റിലൂടെയാണ് (208011) ഭാഗ്യം കൈവന്നത്.

ഏറെ പ്രതീക്ഷയോടെയാണ് ഓരോ തവണയും ഭാഗ്യം പരീക്ഷിക്കുന്നതെന്നും അതുകൊണ്ടുതന്നെ പ്രതീക്ഷ ഇല്ലെന്ന് പറയുന്നതില്‍ അര്‍ഥമില്ലെന്നും ബ്രിറ്റി പറഞ്ഞു.

സമ്മാനത്തുക എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. എങ്കിലും സ്വന്തമായി എന്തെങ്കിലും ബിസിനസ് ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. കമ്പനിയിലെ പ്രോജക്ട് തീരാന്‍ 4 മാസം ബാക്കിയുണ്ട്. അതിന് ശേഷമേ അതേക്കുറിച്ച് ചിന്തിക്കൂവെന്ന് ബ്രിറ്റി മാര്‍ക്കോസ് പറഞ്ഞു. പത്തു വിജയികളില്‍ ഒന്‍പതും ഇന്ത്യക്കാരാണ്. ഇതില്‍ കൂടുതലും മലയാളികളും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x