
അബുദാബി: കുട്ടികളില്‍ നിന്നും അജ്ഞാതരില്‍ നിന്നും സ്വര്‍ണം വാങ്ങുന്നതിനു സൗദിയിലെ ജ്വല്ലറികള്‍ക്കു വിലക്ക്. ബന്ധപ്പെട്ട വകുപ്പുകള്‍ ആവശ്യപ്പെടുന്ന പക്ഷം ആഭരണങ്ങളുടെയും അമൂല്യ കല്ലുകളുടെയും ഉറവിടങ്ങള്‍ ജ്വല്ലറികള്‍ തെളിയിച്ചിരിക്കണമെന്നും പുതിയ നിയമാവലി വ്യക്തമാക്കുന്നു.
ആഭരണ വില്‍പ്പന മേഘലയിലെ തട്ടിപ്പുകള്‍ക്കും നിയമ ലംഘനങ്ങള്‍ക്കും തടയിടുന്നത് ലക്ഷ്യമാക്കിയുള്ള പുതിയ നിയമാവലി ഓദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. യഥാര്‍ത്ഥ കാരറ്റും സ്ഥാപനത്തിന്റ ട്രേഡ് മാര്‍ക്കും മുദ്രണം ചെയ്യാത്ത ആഭരണങ്ങളും നിയമാനുസൃത കാരറ്റ് വ്യവസ്ഥകള്‍ക്ക് വിരുദ്ധമായ ആഭരണങ്ങളും വില്‍പ്പന നടത്തുന്നതിനും വിലക്കുണ്ട്. വാണിജ്യ നിക്ഷേപ മന്ത്രാലയത്തിന്റെ ലൈസന്‍സില്ലാതെ സൗദി സ്വര്‍ണ നാണയം വില്‍ക്കാനും പാടില്ല.
സൗദി സ്വര്‍ണ നാണയം വിദേശത്തുനിന്നു ഇറക്കുമതി ചെയ്യുന്നതിനും വിലക്കുണ്ട്. സ്ഥാപനങ്ങളുടെ പേര്, വിലാസം ലൈസന്‍സ് നമ്പര്‍, കൊമേര്‍ഷ്യല്‍ റജിസ്ട്രേഷന്, ഫോണ്‍ നമ്പര്‍, ഈമെയില്‍ വിലാസം, വില്‍പ്പന നടത്തുന്ന തീയതി എന്നിവ ബില്ലുകളില്‍ നിര്‍ബന്ധമാണ്. കൂടാതെ ആഭരണത്തിന്റെ തൂക്കം, ഇനം, വില, വാങ്ങുന്ന ആളുടെ പേര് എന്നീ വിവരങ്ങളടങ്ങിയ ബില്ലുകള്‍ ഉപഭോക്താവിന് നല്കണമെന്നുള്ളതും നിര്‍ബന്ധമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.