Currency

യു.എ.ഇയിലെ ഇക്കോ ടൂറിസത്തെ അറിയാന്‍ ആപ്ലിക്കേഷന്‍

സ്വന്തം ലേഖകന്‍Thursday, October 18, 2018 10:56 am

അബൂദബി: യു.എ.ഇയുടെ ഇക്കോ ടൂറിസം മേഖലയിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി. ഇതിന്റെ ഭാഗമായി സൗജന്യ ഇ-പുസ്തകവും ആപ്ലിക്കേഷനും പുറത്തിറക്കി. കരയിലും വെള്ളത്തിലും വായുവിലും ഷൂട്ട് ചെയ്ത 700 മണിക്കൂര്‍ ഫൂട്ടേജുകളില്‍നിന്ന് എഡിറ്റ് ചെയ്‌തെടുത്ത വീഡിയോകളും ചിത്രങ്ങളും ഇന്ററാക്ടീവ് മാപ്പോടു കൂടിയാണ് ഇ-പുസ്തകത്തിലും ആപ്ലിക്കേഷനിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കണ്ടല്‍ക്കാടുകള്‍, മണല്‍ക്കൂനകള്‍, സമൃദ്ധമായ വാദികള്‍ എന്നിവ ഉള്‍പ്പെടെ യു.എ.ഇയിലെ 43 സംരക്ഷിത മേഖലകളില്‍നിന്നുള്ള വിഡിയോകളും ഫോട്ടോളുമാണ് ഇവയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അജ്മാനില്‍നിന്ന് രണ്ട്, ഫുജൈറയില്‍നിന്ന് അഞ്ച്, ഷാര്‍ജയില്‍നിന്ന് 11, അബൂദബിയില്‍നിന്ന് 15 സംരക്ഷിത മേഖലകള്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. ഫുജൈറയില്‍ ജലത്തിനടിയിലെ 80000 ചതുരശ്രമീറ്ററുള്ള ദാദ്‌ന റിസര്‍വ്, അബൂദബി കിഴക്കന്‍ ലിവയിലെ 6000 ചതുരശ്ര കീലോമീറ്ററുള്ള അറേബ്യന്‍ ഓറിക് സംരക്ഷിത മേഖല എന്നിവയുടെ വിവരങ്ങളും ദൃശ്യങ്ങളും ആപ്ലിക്കേഷനില്‍ ലഭിക്കും. യു.എ.ഇയിലെ ഭൂപ്രകൃതി, സസ്യങ്ങള്‍, ജീവികള്‍ എന്നിവയെ സംബന്ധിച്ച ക്വിസും ആപ്ലിക്കേഷനിലുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x