ആഫ്രിക്കന്‍ വംശജയായ സ്ത്രീ കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിക്കുന്ന വീഡിയോ വ്യാജമാണെന്ന് അബുദാബി പൊലീസ് അറിയിച്ചു. സോഷ്യല്‍ മീഡിയ വഴി ഇത് വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ വിശദീകരണം.
പുതിയ ഐഫോണുകള്‍ ഉപയോഗിക്കാന്‍ സജ്ജമായ ഇ-സിം സംവിധാനം ഒക്ടോബര്‍ അവസാനം തന്നെ ലഭ്യമായിത്തുടങ്ങുമെന്ന് ടെലികോം കമ്പനിയായ ഡുവിന്റെ ചീഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഫീസര്‍ സലീം അല്‍ ബലൂഷി അറിയിച്ചു.
വിവാഹ കരാര്‍ റജിസ്റ്റര്‍ ചെയ്യാന്‍ അബുദാബിയില്‍ സ്മാര്‍ട് സംവിധാനം നിലവില്‍ വന്നു. ഇതിനായി അബുദാബി കോടതികളില്‍ പ്രത്യേക ഐപാഡ് സജ്ജമാക്കിയതായി അബുദാബി ജുഡീഷ്യല്‍ ഡിപാര്‍ട്മെന്റ് അറിയിച്ചു. എമിറേറ്റിലെ എല്ലാ കോടതികളിലും ഈ സംവിധാനം ലഭ്യമാക്കി.
ഇന്‍ഡിഗോ എയര്‍ലൈന്‍സ് തിങ്കളാഴ്ച അബൂദബിയില്‍നിന്ന് കോഴിക്കോട്ടേക്കും കൊച്ചിയില്‍നിന്ന് അബൂദബിയിലേക്കും സര്‍വീസ് ആരംഭിക്കും. എല്ലാ ദിവസവും ഈ റൂട്ടുകളില്‍ സര്‍വീസ് ഉണ്ടാകും. അബൂദബിയില്‍നിന്ന് വൈകുന്നേരം 5.30ന് പുറപ്പെടുന്ന വിമാനം കോഴിക്കോട്ട് പ്രാദേശിക സമയം രാത്രി 11.30ന് എത്തും.
രാജ്യത്ത് മഞ്ഞുകാലം തുടങ്ങിയതോടെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള മുന്നറിയിപ്പുകളുമായി അബുദാബി പൊലീസ്. റോഡില്‍ കാഴ്ച വ്യക്തമാകാത്ത സമയങ്ങളില്‍ വാഹനം നിര്ത്തിയടണം. വാഹനങ്ങള്‍ തമ്മില്‍ എപ്പോഴും സുരക്ഷിതമായ അകലം പാലിക്കണമെന്നും ട്രാഫിക് ആന്റ് പട്രോള്‍ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖലീഫ മുഹമ്മദ് അല്‍ ഖലീലി അറിയിച്ചു.
രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ ചാര്‍ജ്ജ് ചെയ്യാനിടുന്നതിനെതിരെ മുന്നറിയിപ്പുമായി അബുദാബി പൊലീസ്. രാത്രിയിലുടനീളം ഇങ്ങനെ ഫോണുകള്‍ ചാര്‍ജ്ജ് ചെയ്യാനിടുന്നത് തീപിടുത്തത്തിന് കാരണമായേക്കാമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
പുള്ളി തിമിംഗലം ഇറങ്ങിയതോടെ അബുദാബി ബീച്ച് അടിച്ചിട്ടു. ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയവരാണ് പുള്ളി തിംമിംഗലത്തെ ആദ്യം കണ്ടെത്തിയത്. തിമിംഗല ഭീമനെ കണ്ടതോടെ എല്ലാവരും ഭയപ്പെട്ട് കരയിലേയ്ക്ക് ഓടിക്കയറി. ചിലര്‍ ചിത്രങ്ങള്‍ പകര്‍ത്തി.
മഞ്ഞുള്ള സമയത്തു ഗതാഗത നിയമം പാലിക്കാതെ വാഹനമോടിക്കുന്ന ട്രക്ക്, തൊഴിലാളി ബസ് ഡ്രൈവര്‍മാര്‍ക്കു 1000 ദിര്‍ഹം പിഴയും നാലു ബ്ലാക്ക് പോയിന്റും ശിക്ഷയുമുണ്ടാകുമെന്ന് അബുദാബി പൊലീസ്.
അബൂദബിയെ മികച്ച മെഡിക്കല്‍ ടൂറിസം കേന്ദ്രമാക്കാന്‍ വിപുലമായ പദ്ധതി. മികച്ച ഡോക്ടര്‍മാരെ നിയമിക്കാനും നിരവധി സ്പെഷലിസ്റ്റ് സേവനങ്ങള്‍ ലഭ്യമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നുമുള്ള ജനങ്ങളെ അബൂദബിയില്‍ ചികിത്സ തേടാന്‍ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
അബുദബിയില്‍ വാടക നിയമത്തില്‍ പുതിയ ചട്ടങ്ങള്‍ നിലവില്‍ വന്നു. അത് പ്രകാരം വാടക അടയ്ക്കാതെ തുടര്‍ച്ചയായി വീഴ്ചവരുത്തുന്നവരെ നോട്ടീസ് ഇല്ലാതെ പുറത്താക്കാന്‍ ഇനി മുതല്‍ ഉടമകള്‍ക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്. അബുദബിയിലെ മുനിസിപ്പാലിറ്റിയില്‍ രജിസ്റ്റര്‍ചെയ്ത വാടക കരാറുകള്‍ക്കാണ് ഈ നിയമം ബാധകമാകുക.