
അബുദാബി: വാടക നല്‍കാത്ത സാഹചര്യങ്ങളില്‍ മാത്രമേ താമസക്കാരെ ഒഴിപ്പിക്കാന്‍ സാധിക്കുകയുള്ളുവെന്ന് അബുദാബി നീതിന്യായ വകുപ്പ് അറിയിച്ചു. പുതിയ നിയമത്തെക്കുറിച്ചുള്ള അന്വേഷങ്ങള്‍ക്കുള്ള മറുപടിയായി വകുപ്പ് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഒഴിപ്പിക്കല്‍ അപേക്ഷ കെട്ടിട ഉടമ സമര്‍പ്പിച്ച ശേഷം 21 ദിവസത്തിനകം താമസക്കാരും 30 ദിവസത്തിനകം വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ നടത്തുന്നവരും വാടക കുടിശ്ശിക നല്‍കണം. ഇതിനുള്ളില്‍ കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ ഒഴിപ്പിക്കല്‍ നടപടി ആരംഭിക്കാം.
വാടക അടച്ചുതീര്‍ത്താല്‍ നടപടി റദ്ദ് ചെയ്യും. വ്യവസായ അനുകൂല അന്തരീക്ഷം ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമ പരിഷ്‌കാരം നടപ്പാക്കിയിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.