വില്ലകളും ഫ്ലാറ്റുകളും പല ഭാഗങ്ങളായി തിരിച്ച് താമസിക്കുന്നതിനെതിരെ കര്‍ശന നടപടിയുമായി അബുദാബി മുനിസിപ്പാലിറ്റി. ഇത്തരത്തിലുള്ള താമസക്കാര്‍ക്കായി നിയമവിരുദ്ധമായി വാടക കരാര്‍ രജിസ്ട്രേഷനുകള്‍ നടത്തുന്നുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇതും നിര്‍ത്തലാക്കിയിട്ടുണ്ട്.
രണ്ടുവര്‍ഷത്തിനകം അബുദാബിയില്‍ പത്തു പുതിയ കമ്യൂണിറ്റി സ്കൂള്‍ തുറക്കുമെന്ന് അബുദാബി വിദ്യാഭ്യാസ വകുപ്പ് (അഡെക്ക്) വ്യക്തമാക്കി. ആറ് സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ചാണു കമ്യൂണിറ്റി സ്കൂള്‍ പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്.
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ കോടികളുടെ ഭാഗ്യം വീണ്ടും മലയാളിക്ക്. ബുധനാഴ്ച നടന്ന നറുക്കെടുപ്പില്‍ 70 ലക്ഷം ദര്‍ഹം (13 കോടി രൂപ) നേടിയത് കാസര്‍കോട് ദേലംപാടി പഞ്ചായത്തിലെ മയ്യള സ്വദേശി മുഹമ്മദ് കുഞ്ഞി മയ്യളത്താണ്. 121013 എന്ന ടിക്കറ്റിനാണ് സമ്മാനം അടിച്ചിരിക്കുന്നത്.
യു.എ.ഇയിലെ പൊതുമാപ്പിനുള്ള ആനുകൂല്യം ഉപയോഗപ്പെടുത്താന്‍ അനധികൃത ഇന്ത്യക്കാരോട് നയതന്ത്ര കേന്ദ്രവും സാമൂഹിക പ്രവര്‍ത്തകരും. പൊതുമാപ്പ് അവസാനിക്കാന്‍ 28 നാളുകള്‍ മാത്രം ബാക്കി നില്‍ക്കേയാണ് നിര്‍ദേശം. പൊതുമാപ്പ് പ്രയോജനപ്പെടുത്താതെ മാറി നില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കിയ സാഹചര്യത്തിലാണിത്.
സ്മാര്‍ട്ട് സിറ്റികള്‍ക്കായുള്ള പഞ്ചവത്സര പദ്ധതിയുടെ പരീക്ഷണ ഘട്ടത്തിന് അബൂദബി നഗരാസൂത്രണ വകുപ്പ് തുടക്കമിട്ടു. സായിദ്സ്മാര്ട്ട് സിറ്റി പ്രോജക്ട് എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. വിവര സാങ്കേതികവിദ്യയും ഇന്റര്‍നെറ്റും ഉപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രഥമ പദ്ധതിയാണ് ഇതെന്ന് അബൂദബി നഗരസഭ ജനറല്‍ മാനേജര്‍ ബദ്ര് ആല് ഖുബൈസി പറഞ്ഞു.
പത്തു മിനിറ്റിനകം സ്തനാര്‍ബുദ പരിശോധന പൂര്‍ത്തിയാക്കാവുന്ന നൂതന സംവിധാനവുമായി അബുദാബി യൂനിവേഴ്സല്‍ ആശുപത്രി ഒരു മാസം നീളുന്ന സൗജന്യ ബോധവല്കരണ ക്യാംപെയ്ന് തുടക്കം കുറിക്കുന്നു. ഇന്നു മുതല്‍ ഈ മാസം 31 വരെയാണു ബോധവല്‍ക്കരണം.
അബുദാബിയില്‍ ഗതാഗത സുരക്ഷ മെച്ചപ്പെടുത്താന്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ 3.5 കോടി ദിര്‍ഹത്തിന്റെ പദ്ധതി നടപ്പാക്കുമെന്നു മുനിസിപ്പാലിറ്റി. താമസ മേഖലയിലെ വാഹനങ്ങളുടെ വേഗ നിയന്ത്രണത്തിന് ഒന്നരക്കോടി ദിര്‍ഹത്തിന്റെ പദ്ധതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പുതിയ പാക്കേജ്.
വീടിന് മുന്പിലെ പൊതുസ്ഥലം മോടിപിടിപ്പിച്ച് സംരക്ഷിക്കുന്ന വീട്ടുടമയ്ക്കു വാര്‍ഷിക പാര്‍ക്കിങ് സൗജന്യം. നഗരസൗന്ദര്യം കാത്തുസൂക്ഷിക്കാനുള്ള നഗരസഭയുടെ സമ്മാനമാണു സൗജന്യ പാര്‍ക്കിങ് എന്ന് അധികൃതര്‍ അറിയിച്ചു.
യുഎഇയില്‍ ബഹുനില താമസ കെട്ടിടങ്ങളില്‍ നിന്നു വീണു കുട്ടികള്‍ മരിക്കുന്നത് കൂടുന്നതായി റിപ്പോര്‍ട്ട്. ആറു വര്‍ഷത്തിനിടെ 23 കുട്ടികളാണ് കെട്ടിടങ്ങളില്‍ നിന്നു വീണു മരിച്ചത്. 2013 മുതല്‍ ഈ മാസംവരെയുണ്ടായ അപകടങ്ങളില്‍ 23 കുട്ടികള്‍ മരിക്കുകയും 11 കുട്ടികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
എയര്‍ ഇന്ത്യാ എക്സ്പ്രസ് അബുദാബിയില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മംഗലാപുരം ഭാഗങ്ങളിലേക്ക് കുറഞ്ഞ നിരക്കും 40 കിലോ ബാഗേജും പ്രഖ്യാപിച്ചു.