Currency

സ്മാര്‍ട്ട് സിറ്റികള്‍ക്കായുള്ള പഞ്ചവത്സര പദ്ധതിയുടെ പരീക്ഷണ ഘട്ടത്തിന് അബൂദബി തുടക്കമിട്ടു

സ്വന്തം ലേഖകന്‍Wednesday, October 3, 2018 11:23 am

അബൂദബി: സ്മാര്‍ട്ട് സിറ്റികള്‍ക്കായുള്ള പഞ്ചവത്സര പദ്ധതിയുടെ പരീക്ഷണ ഘട്ടത്തിന് അബൂദബി നഗരാസൂത്രണ വകുപ്പ് തുടക്കമിട്ടു. സായിദ്സ്മാര്‍ട്ട് സിറ്റി പ്രോജക്ട് എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. വിവര സാങ്കേതികവിദ്യയും ഇന്റര്‍നെറ്റും ഉപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രഥമ പദ്ധതിയാണ് ഇതെന്ന് അബൂദബി നഗരസഭ ജനറല്‍ മാനേജര്‍ ബദ്ര്‍ ആല്‍ ഖുബൈസി പറഞ്ഞു.

ഭാവി വിഭാവനം ചെയ്യാനും നവീന ആശയങ്ങള്‍ കൊണ്ടുവരാനും ലോക നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ഈ വര്‍ഷം അവസാനത്തോടെ നഗരാസൂത്രണ നഗരസഭ വകുപ്പിന്റെ എല്ലാ സേവനങ്ങളും ഡിജിറ്റല്‍വത്കരിക്കുന്നതോടെ ഈ ലക്ഷ്യം പൂര്‍ണമാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x