
അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ കോടികളുടെ ഭാഗ്യം വീണ്ടും മലയാളിക്ക്. ബുധനാഴ്ച നടന്ന നറുക്കെടുപ്പില്‍ 70 ലക്ഷം ദര്‍ഹം (13 കോടി രൂപ) നേടിയത് കാസര്‍കോട് ദേലംപാടി പഞ്ചായത്തിലെ മയ്യള സ്വദേശി മുഹമ്മദ് കുഞ്ഞി മയ്യളത്താണ്. 121013 എന്ന ടിക്കറ്റിനാണ് സമ്മാനം അടിച്ചിരിക്കുന്നത്. ആദ്യം ഇത് വിശ്വസിക്കാനായില്ലെന്നും സുഹൃത്തും ബന്ധുവുമായ അബൂബക്കറിന്റെ വൃക്ക മാറ്റി വക്കാന്‍ ആവശ്യമായ പണം നല്‍കുകയാണ് ആദ്യത്തെ ലക്ഷ്യമെന്നും മുഹമ്മദ് കുഞ്ഞി മയ്യളത്ത് പറഞ്ഞു. അബുദാബി ബനിയാസിലെ ഒരു തുണിക്കടയില്‍ സെയില്‍സ്മാനാണ് മുഹമ്മദ് കുഞ്ഞി.
കഴിഞ്ഞ 15 വര്‍ഷമായി അബുദാബിയില്‍ ജീവിക്കുന്ന ഇദ്ദേഹം തനിച്ചാണ് സൂപ്പര്‍ 7 സീരീസ് 196 നറുക്കെടുപ്പില്‍ പങ്കെടുത്തത്. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഒരു തുക സംഭാവന നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ച നടന്ന നറുക്കെടുപ്പില്‍ മലയാളികളായ വിവേക് നാരായണന്‍ മേനോന്‍, മിഥുന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ക്ക് 1,00,000 ദിര്‍ഹം വീതം സമ്മാനം ലഭിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.