യുഎഇയില്‍ നഴ്സിങ് മേഖല സ്വദേശിവല്‍ക്കരിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കുന്നു. അടുത്ത വര്‍ഷം നൂറ് സ്വദേശി നഴ്സുമാരെ നിയമിക്കുമെന്ന് എമിറേറ്റിലെ ആരോഗ്യ സേവന ചുമതലയുള്ള ‘സ്വിഹ ‘ കമ്പനി അറിയിച്ചു.
യു.എ.ഇയില്‍ വാഹനാപകടങ്ങളുടെ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നവര്‍ സൂക്ഷിക്കുക. വാഹനാപകടങ്ങളുടെ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നത് ഒന്നരലക്ഷം ദിര്‍ഹം അഥവാ മുപ്പത് ലക്ഷത്തോളം രൂപ പിഴ ലഭിക്കാവുന്ന കുറ്റകരമാണെന്നാണ് അബൂദബി പൊലീസ് നല്കുന്ന മുന്നറിയിപ്പ് നല്കി.
മലയാളി യുവാവ് അബുദാബിയില്‍ കുഴഞ്ഞുവീണ് മരിച്ചു. മുര്‍ക്കനാട് പൊട്ടിക്കുഴിയിലെ പുളിക്കുഴിയില്‍ പൂന്തോട്ടത്തില്‍ മൊയ്തീന് കുട്ടിയുടെ മകന് അബ്ദുല്‍ റഷീദ്(39)ആണ് മരിച്ചത്. അബുദാബിയില്‍ ഏറെ നാളായി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു അബ്ദുല്‍ റഷീദ്.
അഞ്ചാം വയസില്‍ ഇന്ത്യാ ബുക്സ് ഓഫ് റെക്കോര്‍ഡ്സില്‍ കയറിപ്പറ്റിയിരിക്കുകയാണ് മുഹമ്മദ് ഐസാസ് ഷമീം എന്ന മലയാളി ബാലന്. ചരിത്രാതീത കാലത്തെ മുന്നൂറോളം ദിനോസറുകളുടെ സമഗ്ര വിവരങ്ങള്‍ ഇരുപതു മിനിറ്റുകൊണ്ട് ഓര്‍ത്തെടുത്തു പറഞ്ഞാണ് വ്യത്യസ്തമായൊരു റെക്കോര്‍ഡ് ഐസാസ് സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്.
പാര്‍ടൈം വിസയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആശ്വാസകരമായ തീരുമാനവുമായി യുഎഇ. പാര്‍ടൈം വിസയില്‍ ജോലി ചെയ്യുന്നവര്‍ക്കും തൊഴില്‍ അവകാശങ്ങള്‍ നല്‍കണമെന്നും, തൊഴില്‍ സമയത്തില്‍ മാറ്റമുണ്ടെങ്കിലും അവകാശങ്ങളില്‍ വിവേചനം പാടില്ലെന്നും മാനവവിഭവശേഷി, സ്വദേശിവല്‍കരണ മന്ത്രാലയം അറിയിച്ചു.
ഈ വര്‍ഷം രാജ്യാന്തര സ്കൂളുകളെ ആകര്‍ഷിക്കുന്നതില്‍ യുഎഇ ലോകത്തില്‍ രണ്ടാം സ്ഥാനത്ത്. എന്നാല്‍ മധ്യപൂര്‍വദേശ രാജ്യങ്ങളില്‍ യുഎഇയുടെ പദവി ഒന്നാം സ്ഥാനത്താണെന്നും എമിറേറ്റ്സ് ഇന്റര്‍നാഷനല്‍ സ്കൂള്‍സ് എജ്യുക്കേഷന്‍ ഫോറം റിപ്പോര്‍ട്ടില്‍ പറയുന്നു.
ട്രാവല്‍ ഏജന്റ്സ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ (ടാഫി) വാര്‍ഷിക സമ്മേളനത്തിന് അബൂദബി സാംസ്കാരിക- വിനോദസഞ്ചാര വകുപ്പ് ആതിഥ്യം വഹിക്കും. സെപ്റ്റംബര്‍ 25 മുതല്‍ 27 വരെ എമിറേറ്റ്സ് പാലസിലാണ് 12ാമത് ടാഫി സമ്മേളനം നടക്കുന്നത്. ‘ട്രാവല്‍- ടൂറിസം മേഖലയില്‍ ഡിജിറ്റല്‍ ലോകത്തിന്റെ പ്രഭാവം’ വിഷയത്തില്‍ ചര്‍ച്ച നടക്കും.
മയക്കുമരുന്നിനെതിരെ വ്യാപക ബോധവത്കരണം ലക്ഷ്യമിട്ട് അബൂദബി പൊലിസ് പദ്ധതി ആവിഷ്കരിച്ചു. ഇതിന്റെ ഭാഗമായി 450 വിദ്യാര്‍ഥികള്‍ക്കായി അബൂദബിയില്‍ ബോധവത്കരണ പരിപാടി നടന്നു. ‘ജീവിതം ഏറെ വിലപ്പെട്ടത്’ എന്ന ശീര്‍ഷകത്തിലാണ് മയക്കുമരുന്നിന്റെ വിപത്തുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള അബൂദബി പൊലിസ്ബോധവത്കരണം.
പ്രഥമ അഡ്നോക് അബുദാബി മാരത്തണിന്റെ റൂട്ട്മാപ്പ് പുറത്തിറക്കി. അഡ്നോകും അബുദാബി സ്പോര്‍ട്സ് കൗണ്‍സിലും ചേര്‍ന്ന് സംയുക്തമായാണ് മാരത്തണ്‍ റൂട്ട്മാപ്പ് പുറത്തിറക്കിയത്. ഡിസംബറില്‍ നടക്കുന്ന മാരത്തണിന് വിപുലമായ ഒരുക്കങ്ങളാണ്നടത്തി വരുന്നത്.
ഭൂമിയിലെ ഏറ്റവും സുരക്ഷിത നഗരമായി വീണ്ടും അബൂദബിയെ തെരഞ്ഞെടുത്തു. ന്യൂമ്പിയോ വെബ്സൈറ്റ് പ്രസിദ്ധീകരിച്ച സുരക്ഷിത നഗര സൂചികയിലാണ് ഏറ്റവും സുരക്ഷയുള്ള നഗരമായി അബൂദബി തെരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് അബൂദബി ഈ അംഗീകാരം നേടുന്നത്.