റോഡരികില്‍ അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ ആയിരം ദിര്‍ഹം പിഴ ഈടാക്കുമെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്. പാര്‍ക്കിങ് സ്ഥലത്തല്ലാതെ വാഹനം നിര്‍ത്തിയിടുന്നത് റോഡിലൂടെ പോകുന്ന മറ്റ് വാഹനങ്ങളുടെ സഞ്ചാരത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുമെന്ന് പൊലീസ് അറിയിച്ചു.
ഓണ്‍ലൈന്‍ വഴി വാങ്ങുന്ന ഉല്പന്നങ്ങള്ക്കും മൂല്യവര്‍ധിത നികുതി ബാധകമാണെന്ന് യുഎഇ ഫെഡറല്‍ ടാക്സ് അതോറിറ്റി. ഓണ്‍ലൈന്‍ ഷോപ്പിങ് പോര്‍ട്ടലുകള്‍ വഴി വാങ്ങുന്ന എല്ലാ ഉല്പന്നങ്ങള്ക്കും മറ്റുകടകളില്‍ വില്‍ക്കുന്ന സാധനങ്ങള്‍ക്ക് ബാധകമായ അഞ്ച് ശതമാനം മൂല്യവര്‍ധിത നികുതി നിര്‍ബന്ധമായും നല്‍കണം.
യുഎഇയില്‍ നിന്ന് ഒമാനിലേക്ക് ഗ്ലോബല്‍ ഇലക്ട്രിക് വെഹിക്കിള്‍ റോഡ് ട്രിപ് മിഡിലീസ്റ്റ് പതിപ്പിന്റെ ഭാഗമായുള്ള ഇലക്ട്രിക് കാറുകളുടെ റാലി ആരംഭിച്ചു. അബൂദബി സുസ്ഥിരത വാരാചരണ പ്രദര്‍ശനം നടക്കുന്ന അബൂദബി നാഷനല്‍ എക്സിബിഷന് സെന്ററില്‍നിന്നാണ് റാലി ആരംഭിച്ചത്.
പെട്രോളിനു പകരം ഹൈഡ്രജന്‍ ഇന്ധന സെല്ലുകള്‍ ഉപയോഗിക്കുന്ന കാര്‍ പ്രദര്‍ശിപ്പിച്ച് അബുദാബി പൊലീസ്. നാഷണല്‍ എക്സിബിഷന് സെന്ററില്‍ നടക്കുന്ന സുസ്ഥിര വാരത്തില്‍ അബുദാബി പൊലീസ് പവിലിയനിലാണ് ഹൈഡ്രജന്‍ പെട്രോള്‍ ഉപയോഗിക്കുന്ന കാര്‍ പ്രദര്‍ശിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ റിപ്പോര്‍ട്ട് ചെയ്തത് 199 റോഡപകട മരണങ്ങളും 40 ലക്ഷം ട്രാഫിക് നിയമലംഘനങ്ങളും. ഈ അപകടങ്ങളിലായി 199 പേര് മരിച്ചപ്പോള്‍ 149 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായും അബുദാബി പൊലീസ് വ്യക്തമാക്കി.
തലസ്ഥാന നഗരിയിലും പരിസര മേഖലയിലും ഇന്നലെ രാവിലെ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു. രാവിലെ 11 മണിവരെ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു. മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വാഹന ഗതാഗതം മന്ദഗതിയിലായിരുന്നു.
യുഎഇ തദ്ദേശീയമായി നിര്‍മിച്ച പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസ് പരീക്ഷണ ഓട്ടത്തിനൊരുങ്ങി. ബാറ്ററി ഒരു തവണ ചാര്‍ജ് ചെയ്താല്‍ ഇലക്ട്രിക് ബസ് 150 കിലോമീറ്റര്‍ ഓടും. കുറഞ്ഞ വലുപ്പവും ഭാരവുമുള്ള ബാറ്ററിയാണെന്നതാണു മറ്റൊരു പ്രത്യേകത.
ഇരുപത് ഫ്രീ സോണുകളെയാണ് മൂല്യവര്‍ധിത നികുതിയില്‍ നിന്ന് ഒഴിവാക്കുന്നത്. മന്ത്രിസഭാ തീരുമാനം ഫെഡറല്‍ ടാക്സ് അതോറിറ്റിയാണ് പുറത്തുവിട്ടത്. വാറ്റ് നടപ്പില്‍ വന്ന് പത്ത് ദിവസം പിന്നിടുന്ന അവസരത്തിലാണ് അധികൃതരുടെ തീരുമാനം.
യു.എ.ഇയില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി മഴ നിറഞ്ഞു പെയ്തത് ക്ലൗഡ് സീഡിങിന്റെ ഫലമായി. രാജ്യത്തിന്റെ കിഴക്ക്, പടിഞ്ഞാറ്, വടക്കന്‍ മേഖലകളിലും അബൂദബി നഗരത്തിലുമാണ് ക്ലൗഡ് സീഡിങ് നടത്തിയത്. ദുബായിലും അബൂദബിയിലും പല ഭാഗങ്ങളിലും വെള്ളക്കെട്ട് സൃഷ്ടിക്കുന്ന രീതിയില്‍ കനത്ത മഴയാണ് പെയ്തത്.
യു.എ.ഇയില്‍ തൊഴില്‍ വിസ ലഭിക്കാന്‍ നാട്ടില്‍ നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു. യു.എ.ഇയില്‍ തൊഴില്‍വിസക്ക് അപേക്ഷിക്കുന്നവര്‍ ഇനി മുതല്‍ നാട്ടിലെ സര്‍ക്കാറും, യു.എ.ഇ വിദേശകാര്യ മന്ത്രാലയവും സാക്ഷ്യപ്പെടുത്തിയ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.