
അബൂദബി: യുഎഇയില്‍ നിന്ന് ഒമാനിലേക്ക് ഗ്ലോബല്‍ ഇലക്ട്രിക് വെഹിക്കിള്‍ റോഡ് ട്രിപ് മിഡിലീസ്റ്റ് പതിപ്പിന്റെ ഭാഗമായുള്ള ഇലക്ട്രിക് കാറുകളുടെ റാലി ആരംഭിച്ചു. അബൂദബി സുസ്ഥിരത വാരാചരണ പ്രദര്‍ശനം നടക്കുന്ന അബൂദബി നാഷനല്‍ എക്‌സിബിഷന്‍ സെന്ററില്‍നിന്നാണ് റാലി ആരംഭിച്ചത്. യാത്രയില്‍ വാഹനങ്ങള്‍ ഒമ്പത് ദിവസം കൊണ്ട് 1217 കിലോമീറ്റര്‍ സഞ്ചരിക്കും.
കാറുകള്‍ ചാര്‍ജ് ചെയ്യുന്നതിനായി യുഎഇയിലും ഒമാനിലുമായി 18 വൈദ്യുതി ചാര്‍ജിങ് സ്റ്റേഷനുകളാണ് തയാറാക്കിയിരിക്കുന്നത്. റാലിക്ക് ശേഷവും ഈ സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കും. ഒമാനില്‍ വ്യാഴാഴ്ചയാണ് ചാര്‍ജിങ് സ്റ്റേഷനുകള്‍ തുറന്നത്. അബൂദബിയില്‍നിന്ന് ആരംഭിച്ച റാലി അല്‍ഐനിലൂടെ സഞ്ചരിച്ച് ഒമാനിലെ സൊഹാറിലെത്തും. പിന്നീട് മസ്‌കത്തിലെത്തി ദുബായിലേക്ക് മടങ്ങും.
തിരിച്ചുള്ള യാത്രയില്‍ ഫുജൈറ, റാസല്‍ഖൈമ, ഉമ്മുല്‍ ഖുവൈന്‍, അജ്മാന്‍, ഷാര്‍ജ എന്നിവിടങ്ങളിലൂടെയും റാലി കടന്നുപോകും. 26ന് ദുബായില്‍ റാലി സമാപിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.