
അബുദാബി: തലസ്ഥാന നഗരിയിലും പരിസര മേഖലയിലും ഇന്നലെ രാവിലെ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു. രാവിലെ 11 മണിവരെ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു. മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വാഹന ഗതാഗതം മന്ദഗതിയിലായിരുന്നു. മുസഫ വ്യവസായ നഗരിയിലെ പലഭാഗത്തും 25 മീറ്റര്‍ വരെ ദൂരക്കാഴ്ച തടസപ്പെട്ടു.
മുസഫ വ്യവസായ നഗരിയില്‍ മദ്യാഹ്നത്തോടെയാണ് സൂര്യ വെളിച്ചം എത്തിയത്. പുറം ജോലിയിലേര്‍പ്പെട്ട തൊഴിലാളികള്‍ മഞ്ഞുമൂലം താപനില താഴ്ന്നതിനാല്‍ കൊടും തണുപ്പില്‍ കഷ്ടപ്പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.