അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 നറുക്കെടുപ്പില്‍ വിജയികളായത് മലയാളികള്‍. 20 കോടിയിലധികം(120 ലക്ഷം ദിര്‍ഹം) രൂപയുടെ സമ്മാനമാണ് ലഭിക്കുക. ദുബൈയില്‍ താമസിക്കുന്ന ഹരികൃഷ്ണന് വി.നായര്‍ക്കാണ് വന്‍ തുക സമ്മാനം ലഭിച്ചത്.
ഷവര്‍മയുടെ പാചകത്തിനും, വില്പനക്കും യുഎഇ ഏകീകൃത മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നു. എമിറേറ്റ്സ് അതോറിറ്റി ഫോര്‍ സ്റ്റാന്ഡഡൈസേഷന് ആന്റ് മെട്രോളജി അഥവാ എസ്മയാണ് രാജ്യത്തെ ഷവര്‍മ വില്പന കേന്ദ്രങ്ങള്‍ക്ക് പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചത്.
വാറ്റ് ക്ലെയിമുകള്‍ ലംഘിക്കുന്നതു സംബന്ധിച്ച് ഉപഭോക്താക്കളുടെ പരാതിയെ തുടര്‍ന്ന് സാമ്പത്തിക വികസന വകുപ്പ് അന്വേഷിക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ചതന്നെ തെറ്റായ വാറ്റ് ക്ലെയിമുകള്‍ സംബന്ധിച്ച് സാമ്പത്തിക വികസന വകുപ്പില്‍ അഞ്ച് പരാതികളാണ് ലഭിച്ചത്.
നികുതി നമ്പര്‍ രേഖപ്പെടുത്താത്ത സ്ഥാപനങ്ങള്‍ക്ക് ‘വാറ്റ് ‘ തുക നല്‍കേണ്ടതില്ലെന്ന് അധികൃതര്‍. വാറ്റ് ഈടാക്കുന്ന കച്ചവടക്കാരന് നല്കുന്ന ഇന്‍വോയ്സില്‍ ടാക്സ് റജിസ്ട്രേഷന് നമ്പര്‍ (ടിആര്‍എന്‍) രേഖപ്പെടുത്തിയിരിക്കണം. എത്ര തുകയാണ് വാറ്റ് ഈടാക്കിയതെന്നും വ്യക്തമായിരിക്കണം.
പ്രീപെയ്ഡ് കാര്‍ഡ് വാങ്ങുന്നവരില്‍ നിന്ന് അഞ്ചു ശതമാനം വാറ്റ് കൂടി ഈടാക്കിയെന്ന പരാതിയെ തുടര്‍ന്നാണ് ടെലികോം കമ്പനനികളായ ഇത്തിസലാത്തും ഡുവും ഇക്കാര്യം വ്യക്തമാക്കിയത്
യുഎഇയില്‍ മൂല്യ വര്‍ധിത നികുതി (വാറ്റ്) നിലവില്‍ വന്നതോടെ മത്സ്യത്തിനും മാംസത്തിനും വിലകൂടി. അബുദാബിയിലെ പ്രമുഖ മല്‍സ്യ ചന്തയായ മീനായില്‍ വിവിധയിനം മത്സ്യങ്ങള്‍ക്ക് രണ്ടു ദിര്‍ഹമാണ് വില കൂടിയത്.
പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഉത്തരവുപ്രകാരം എല്ലാ വര്‍ഷവും നവംബര്‍ 30 രക്തസാക്ഷിദിനമായി ആചരിക്കുന്നുണ്ട്. മേയ് 16-നാണ് റംസാന് അവധി പ്രതീക്ഷിക്കുന്നത്. ജൂണ്‍ 14 മുതല്‍ മൂന്ന് ദിവസം ഈദുല്‍ ഫിത്വര്‍ അവധിയാണ്.
അബുദാബിയില്‍ മൂടല്‍മഞ്ഞ് കുറയാതെ തുടരുന്നു. ഇന്ന് ഭാഗികമായി മേഘാവൃതവും മഞ്ഞുമൂടിയ നിലയില്‍ ഈര്പ്പാവസ്ഥയിലായിരിക്കും. നേരിയ കാറ്റോടു കൂടിയ കാലാവസ്ഥയാകും അനുഭവപ്പെടുകയെന്നും നാഷണല്‍ സെന്റര്‍ ഓഫ് മീറ്റിയറോളജി (എന്‍സിഎം) മുന്നറിയിപ്പു നല്കുന്നു.
പുതുവല്‍സരം പ്രമാണിച്ചുള്ള പൊതു അവധി ദിവസങ്ങളില്‍ അബുദാബിയില്‍ വാഹന പാര്‍ക്കിങ് സൗജന്യം. ഡിസംബര്‍ 31ന് അര്‍ധരാത്രി മുതല്‍ ജനുവരി രണ്ടിനു രാവിലെ എട്ടുവരെയാണ് സൗജന്യ പാര്‍ക്കിങ് സൗകര്യം ലഭിക്കുക.
സര്‍വീസുകള്‍ സാധാരണ നിലയിലാക്കാനുള്ള നീക്കത്തിലാണ് അബുദാബി, ദുബായ് വിമാനത്താവള അധികൃതര്‍. എന്നാല്‍ പ്രതികൂല കാലാവസ്ഥ ഇനിയും തുടര്‍ന്നേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രണ്ട് ദിവസങ്ങളിലായി വിമാന സര്‍വീസുകളെല്ലാം സമയം ക്രമീകരിച്ചും വൈകിയുമാണ് യുഎഇയില്‍നിന്ന് പുറപ്പെടുന്നത്.