തലസ്ഥാന എമിറേറ്റില്‍ വാണിജ്യ കേന്ദ്രങ്ങളിലും പൊതു പാര്‍ക്കിങ്ങുകളിലും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ അബുദാബി സിറ്റി മുനിസിപ്പാലിറ്റി കണ്ടുകെട്ടുന്നു. ബനിയാസ്, ഷാവാമിഖ്, സൗത്ത് വാത്ബ, ബാനി യാസ് വെസ്റ്റ്, ന്യൂ വത്ഭ, അല്‍ ഷംഖ, അല്‍ വത്ഭ നോര്‍ത്ത് എന്നിവിടങ്ങളിലെ വാഹനങ്ങളാണ് മുനിസിപ്പാലിറ്റി ജപ്തി ചെയ്തു പ്രത്യേക യാര്‍ഡിലേക്കു നീക്കുന്നത്.