മൃഗചികിത്സാ രംഗത്തെ നടപടികള്‍ ക്രമീകരിച്ച് കാര്യക്ഷമത വര്‍ധിപ്പിക്കുക, അന്താരാഷ്ട്ര നിലവാരം ഉറപ്പുവരുത്തി രാജ്യത്തെ മൃഗങ്ങളുടെ ആരോഗ്യം പരിരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഭേദഗതി.
2015ല്‍ 3.27 ലക്ഷം സ്ഥാപനങ്ങളാണു സ്വകാര്യമേഖലയില്‍ ഉണ്ടായിരുന്നത്. ഇത് കഴിഞ്ഞവര്‍ഷം 3.35 ആയി ഉയര്‍ന്നു. ഈ കമ്പനികളില്‍ ജോലിചെയ്യുന്നവര്‍ മൊത്തം 4,80,890 വരുമെന്നു മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലുണ്ട്.
2015 ജനുവരി പതിനേഴിന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് കരീം ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയനായത്. അബുദാബിയിലെ പ്രമുഖ എണ്ണ ഉത്പാദന കമ്പനിയിലെ കരാര്‍ ജീവനക്കാരനായിരുന്നു കരീം. 2010ല്‍ ആണ് കരീമിന്റെ ഹൃദയം തകരാറിലാണെന്ന് കണ്ടെത്തിത്.
മൂന്ന് മലയാളികളടക്കം എട്ട് ഇന്ത്യക്കാര്‍ക്ക് ഒരു കോടി 75 ലക്ഷം (പത്ത് ലക്ഷം ദിര്‍ഹം) വീതം സമ്മാനം അടിച്ചത്. അഭയകുമാര്‍ വെണ്ണാറത്തില്‍ കൃഷ്ണന്, സുന്ദരന്‍ നാലാം കണ്ടത്തില്‍, ഷറഫുദ്ദീന് തറക്കവീട്ടില്‍ സൈനുദ്ദീന്‍ എന്നിവരാണ് ഭാഗ്യവാന്മാരായ മലയാളികള്‍.
ജൈവകൃഷിയിലൂടെ വിളഞ്ഞ ഈന്തപ്പഴങ്ങളുടെ പ്രചാരം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ലേലം ഈ മാസം 14 വരെ ഡൌണ്ടൌണിലാണ് സംഘടിപ്പിക്കുന്നത്. നാലുമുതല്‍ രാത്രി ഒന്‍പതുവരെയാണു ലേലം.
യു.എ.ഇയുടെ വിവിധ എമിറേറ്റുകളില്‍ നിന്നായി ഒരേ കുറിപ്പില്‍ നിരവധി തവണ മരുന്ന് വാങ്ങി ദുരുപയോഗം ചെയ്യുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ദേശീയ പുനരധിവാസ കേന്ദ്രത്തിന്റെ സഹകരണത്തോടെ ആഭ്യന്തര മന്ത്രാലയമാണ് ഫെഡറല്‍ തലത്തില്‍ നിയമം അവതരിപ്പിക്കുന്നത്.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഏഷ്യക്കാരായ അപേക്ഷകര്‍ക്ക് 1,01,668 ഡ്രൈവിങ് ലൈസന്‍സുകളാണ് നല്‍കിയത്. തൊട്ടുപിന്നില്‍ ഡ്രൈവിങ് ലൈസന്‍സ് കൂടുതല്‍ നല്‍കിയത് അറബ് രാജ്യക്കാര്‍ക്കാണ്. 29,772 പുതിയ ലൈസന്‍സുകള്‍ അവര്‍ കൈപ്പറ്റി.
മുന്നിലുള്ള വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇനി മുതല്‍ കൂടുതല്‍ കനത്ത ശിക്ഷ ലഭിക്കും. ആയിരം ദിര്‍ഹം പിഴയും 12 ബ്ലാക്ക് മാര്‍ക്കുമാണ് ശിക്ഷ. സമൂഹ മാധ്യമങ്ങള്‍ വഴിയാണ് ഗതാഗത സുരക്ഷയെ ബാധിക്കുന്ന ഓവര്‍ ടേക്കിങ് സംബന്ധിച്ച് പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
വീട്ടുവേലക്കാര്‍, ബോട്ടുതൊഴിലാളികള്‍, തോട്ടക്കാര്‍, പാചകക്കാര്‍, ഡ്രൈവര്‍മാര്‍, സ്വകാര്യ പരിശീലകര്‍, കൃഷിയിടങ്ങളിലെ തൊഴിലാളികള്‍, ഗാര്‍ഡുകള്‍ തുടങ്ങി 19 തൊഴില്‍ വിഭാഗങ്ങള്‍ക്കാണ് പുതിയ നിയമത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുക.
ഇന്ന് പുലര്‍ച്ചെ 4.35നായിരുന്നു അന്ത്യമെന്ന് ബുര്‍ജീല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. കുടല്-വൃക്ക സംബന്ധമായ തകരാറാണ് മരണത്തിന് കാരണമായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. യുഎഇയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം 20 അംഗ ഡോക്ടര്‍മാരുടെ സംഘമാണ് ഇമാനെ ചികിത്സിച്ചിരുന്നത്.