2015ല്‍ 3.27 ലക്ഷം സ്ഥാപനങ്ങളാണു സ്വകാര്യമേഖലയില്‍ ഉണ്ടായിരുന്നത്. ഇത് കഴിഞ്ഞവര്‍ഷം 3.35 ആയി ഉയര്‍ന്നു. ഈ കമ്പനികളില്‍ ജോലിചെയ്യുന്നവര്‍ മൊത്തം 4,80,890 വരുമെന്നു മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലുണ്ട്.
അബുദാബി: യുഎഇയിലെ സ്വകാര്യമേഖലയില്‍ സ്ഥാപനങ്ങളുടെയും തൊഴിലാളികളുടെയും എണ്ണം കൂടിയതായി റിപ്പോര്‍ട്ട്. തൊഴിലാളികളുടെ എണ്ണം 48 ലക്ഷം കവിഞ്ഞു. മാനവ വിഭവശേഷി, സ്വദേശി വല്‍ക്കരണ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞവര്‍ഷം മാത്രം എണ്ണായിരം കമ്പനികളാണ് യുഎഇയില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിച്ചത്.
2015ല്‍ 3.27 ലക്ഷം സ്ഥാപനങ്ങളാണു സ്വകാര്യമേഖലയില്‍ ഉണ്ടായിരുന്നത്. ഇത് കഴിഞ്ഞവര്‍ഷം 3.35 ആയി ഉയര്‍ന്നു. ഈ കമ്പനികളില്‍ ജോലിചെയ്യുന്നവര്‍ മൊത്തം 4,80,890 വരുമെന്നു മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലുണ്ട്.
എമിറേറ്റ്സ് തിരിച്ചുള്ള സ്ഥാപനങ്ങളുടെ എണ്ണത്തില്‍ മുന്നില്‍ ദുബായിയാണ്. 1.27 ലക്ഷം കമ്പനികളാണു ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള തലസ്ഥാന എമിറേറ്റിലെ കമ്പനികളുടെ എണ്ണം 87,000. മൂന്നാംസ്ഥാനത്തുള്ള ഷാര്‍ജയില്‍ 58,000 സ്ഥാപനങ്ങളുണ്ട്. അജ്മാന് 27,000, ഫുജൈറ 12,000, ഉമ്മുല്‍ഖുവൈന്‍ 5000 എന്നിങ്ങനെയാണ് എമിറേറ്റ് തിരിച്ചുള്ള കമ്പനികളുടെ മന്ത്രാലയ പട്ടിക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.