ജൈവകൃഷിയിലൂടെ വിളഞ്ഞ ഈന്തപ്പഴങ്ങളുടെ പ്രചാരം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ലേലം ഈ മാസം 14 വരെ ഡൌണ്‍ടൌണിലാണ് സംഘടിപ്പിക്കുന്നത്. നാലുമുതല്‍ രാത്രി ഒന്‍പതുവരെയാണു ലേലം.
അബുദാബി: ലിവ ഈന്തപ്പഴ ലേലത്തിന് തുടക്കമായി. ജൈവകൃഷിയിലൂടെ വിളഞ്ഞ ഈന്തപ്പഴങ്ങളുടെ പ്രചാരം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ലേലം ഈ മാസം 14 വരെ ഡൌണ്‍ടൌണിലാണ് സംഘടിപ്പിക്കുന്നത്. നാലുമുതല്‍ രാത്രി ഒന്‍പതുവരെയാണു ലേലം. ലിവ ഈത്തപ്പഴമേളയുടെ സംഘാടകരായ യുഎഇ പൈതൃകാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ലേലം നടക്കുന്നത്.
ജനങ്ങളുടെ ആവശ്യപ്രകാരമാണു ലേലം സംഘടിപ്പിക്കുന്നതെന്ന് സംഘാടക സമിതി മേധാവി പറഞ്ഞു. മൂന്നു കിലോയ്ക്കു മുകളിലാണു ലേലം ചെയ്യുക. ചിലയിനങ്ങള്‍ പത്തുകിലോയ്ക്കു മുകളിലാണ് ലേലം. ഖനൈസി, ദബ്ബാസ് തുടങ്ങിയ മികച്ചയിനം ഈന്തപ്പഴങ്ങളും ഇവിടെ ലഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.