ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് വിസ്മയമായി ജിഞ്ചര്‍ ബ്രെഡ് ബുര്‍ജ് ഖലീഫ. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ മാതൃകയില്‍ ഒരുക്കിയ ഇഞ്ചി ബ്രെഡ് (ജിഞ്ചര്‍ ബ്രെഡ്) മധുരപ്രിയരുട നാക്കില്‍ വെള്ളമൂറ്റുന്നു.
ബുര്‍ജ് ഖലീഫയില്‍ ഇത്തവണ എല്ലാവര്ഷത്തെയും പോലെ വെടിക്കെട്ടും കരിമരുന്ന് പ്രയോഗവുമുണ്ടാകില്ല. പകരം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടംപിടിക്കുക എന്ന ലക്ഷ്യത്തോടെ സ്പെഷ്യല്‍ ലൈറ്റ് ഷോയാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്.
ദുബായ് സഫാരിയില്‍ എല്ലാ സഫാരികളും ആസ്വദിക്കാന്‍ കുട്ടികള്‍ക്ക് 30 ദിര്‍ഹവും മുതിര്‍ന്നവര്‍ക്ക് 85 ദിര്‍ഹവും നല്കി ടിക്കറ്റെടുക്കണമെങ്കിലും ഈ മാസം 26 വരെ പ്രവേശനം സൗജന്യമാണ്. ഡിസംബര്‍ 15,16,17 തീയതികളില്‍ ബങ്ങള്‍ക്ക് മാത്രമാണ് പ്രവേശനം.
പൊതുജനാരോഗ്യത്തിന് കടുത്ത ഭീഷണിയാവുന്നതിനെ തുടര്‍ന്ന് നിയമം കര്‍ശനമാക്കി കുറ്റക്കാര്‍ക്ക് വധശിക്ഷ നല്കുന്ന കാര്യം പരിഗണനയിലാണെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നല്കി.
എമിറേറ്റ്സ് എയര്‍ലൈന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ വിമാനത്താവളത്തില്‍ നേരത്തെ എത്തിച്ചേരണമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് തിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് യാത്രക്കാര്‍ക്ക് എമിറേറ്റ്സ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
പുതുവത്സരം പ്രമാണിച്ച് യുഎഇയില്‍ പൊതുമേഖലയ്ക്ക് രണ്ടുദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 31, ജനുവരി ഒന്ന് ദിവസങ്ങളില്‍ അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സ്വകാര്യ മേഖല അവധി ഉടന്‍ പ്രഖ്യാപിക്കും.
യുഎഇയില്‍ പൊതുമേഖലയ്ക്ക് ഡിസംബര്‍ 31, ജനുവരി ഒന്ന് ദിവസങ്ങളില്‍ നവവത്സര അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സ്വകാര്യ മേഖലയിലെ അവധി ഉടന്‍ പ്രഖ്യാപിക്കും.
സൗരോര്‍ജത്തെ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രകൃതി സൗഹൃദ പാര്‍ക്കെന്ന പ്രത്യേകതയോട് കൂടിയതാണ് ദുബായ് സഫാരി പാര്‍ക്ക്. വേറിട്ട വിനോദ, പ്രകൃതി കാഴ്ചാ വൈവിധ്യങ്ങളാണ് ദുബായ് സഫാരിയുടെ പ്രധാന ആകര്‍ഷണം.
ദുബായിലെ മതിലുകളിലും മറ്റും സൗജന്യ പരസ്യങ്ങള്‍ പതിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി. ഇത്തരം നിയമവിരുദ്ധ നടപടി കണ്ടെത്തിയാല്‍ ബന്ധപ്പെട്ടവരില്‍ നിന്ന് പിഴ ഈടാക്കും. ആയിരം ദിര്‍ഹം വരെ പിഴയാണ് ഈടാക്കുകയെന്ന് നഗരസഭ മുന്നറിയിപ്പ് നല്കി.
ശുചീകരണ തൊഴിലാളിയായ സ്ത്രീയെ പീഡിപ്പിച്ച കേസിലാണ് കോടതി വിധി. കീഴ്ക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ മേല്‍ക്കോടതി ശിക്ഷയില്‍ അഞ്ച് വര്‍ഷത്തെ ഇളവാണ് അനുവദിച്ചത്. ആശാരിപ്പണിക്കാരനായ 47കാരനാണ് കേസിലെ പ്രതി. 2016 ജൂലൈയില്‍ സിറ്റി വാല്ക്കിലാണ് സംഭവം.