ദുബായില്‍ ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് പുതുക്കാന്‍ തൊഴിലുടമകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. 2013ലെ ആരോഗ്യ ഇന്‍ഷൂറന്‍സ് നിയമം 11 പ്രകാരം ദുബായ് വിസയുള്ള എല്ലാ ആളുകള്‍ക്കും ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തണമെന്നാണ് വ്യവസ്ഥ.
യുഎഇയില്‍ സ്വര്‍ണവിലയില്‍ അഞ്ചു ശതമാനം നിരക്കുവര്‍ധന ഉണ്ടാകും. ജനുവരി ഒന്നു മുതല്‍ ‘വാറ്റ്’ നടപ്പാകുന്നതോടെയാണ് വില വര്‍ധന. എന്നാല്‍ 99 ശതമാനം പരിശുദ്ധിയുള്ള സ്വര്‍ണത്തിന് മൂല്യവര്‍ധിത നികുതി ബാധകമായിരിക്കില്ല.
വൈദ്യുതിക്കും വെള്ളത്തിനും അഞ്ചുശതമാനം വാറ്റ് നല്കുന്നതിനു പുറമെ ഫോണ്‍ബില്ലിനും വാറ്റ് നല്‍കണം. പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കളില്‍നിന്ന് അഞ്ച് ശതമാനം വാറ്റ് മാസ ബില്ലില്‍ ഈടാക്കും.
. ഡിസംബര്‍ 26ന് ആരംഭിക്കുന്ന ദുബായ് ഷോപ്പിങ് ഫെസ്റ്റി (ഡിഎസ്എഫ്)വെല്ലിനോടനുബന്ധിച്ചാണ് മേള. 12 മണിക്കൂര്‍ ഡിസ്കൗണ്ട് വില്‍പ്പനയാണ് നടക്കുക. ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 12 വരെയുള്ള 12 മണിക്കൂര്‍ വില്‍പ്പനയില്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 200 ദിര്‍ഹം ചെലവഴിച്ച് ഭാഗ്യനറുക്കെടുപ്പില്‍ പങ്കെടുക്കാവുന്നതാണ്.
പൊതു ഗതാഗത സൗകര്യങ്ങളിലെ സാലികില്‍ (ടോള്‍ ബൂത്ത്) മൂല്യ വര്‍ദ്ധിത നികുതി ഏര്‍പ്പെടുത്തുന്നില്ലെന്ന് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്റ്റിഎ) അറിയിച്ചു. ജനുവരി 1 മുതല്‍ യു.എ.ഇയിലെ ടോള്‍ ബൂത്തുകളില്‍ മൂല്യ വര്‍ദ്ധിത നികുതി ഏര്‍പ്പെടുത്തുമെന്ന വ്യാജ വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്നാണ് വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തിയത്.
വിദേശത്തു ചേക്കേറുന്നവരില്‍ മുമ്പില്‍ ഇന്ത്യക്കാര്‍. 17 ദശലക്ഷം ഇന്ത്യക്കാരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്നത്. ഇതില്‍ അഞ്ചു ദശലക്ഷവും ഗള്‍ഫ് മേഖലയിലാണ്. യുഎഇയില്‍ മാത്രം മൂന്നു ദശലക്ഷവും സൗദിയില്‍ രണ്ടു ദശലക്ഷത്തോളം ഇന്ത്യക്കാരുമുണ്ടെന്നാണ് കണക്ക്.
മുതിര്‍ന്നവര്‍ക്ക് 50 ദിര്‍ഹവും കുട്ടികള്‍ക്ക് 20 ദിര്‍ഹവുമാണ് നിരക്ക്. ഈ മാസം 12നു സഫാരി തുറന്നശേഷം എത്തിയ സന്ദര്‍ശകരുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞതിനെ തുടര്‍ന്നാണിത്. രാവിലെ 9.00 മുതല്‍ വൈകിട്ട് 5.00 വരെയാണു പ്രവേശനം.
ദുബായ് ദേര നാഇഫ് പാര്ക്കിന് എതിര്‍വശത്തെ പാര്‍ക്കിങ് സ്ളോട്ടില്‍ ഗ്രീന്‍പാര്‍ക്കിങ് സൗകര്യവും ലഭ്യമാണ്. വൈകാതെ മുഖ്യ വാണിജ്യമേഖലകളിലും താമസ കേന്ദ്രങ്ങളിലുമെല്ലാം പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സംവരണം നിലവില്‍ വരും.
ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റില്‍ നിര്‍മാണം പുരോഗമിക്കുന്ന പ്രധാന പാലം ജനുവരിയില്‍ തുറക്കുമെന്ന് ആര്‍ടിഎ ചെയര്മാന് മത്തര്‍ അല്‍ തായര്‍ അറിയിച്ചു. കരാമ മേഖലയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനാണ് പുതിയ പാലം നിര്‍മിക്കുന്നത്.
ദുബായുടെ പല ഭാഗങ്ങളിലും റോഡുകളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടത് ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു. വൈകുന്നേരം വന്‍ ഗതാഗത കുരുക്കാണ് മിക്ക റോഡുകളിലും അനുഭവപ്പെട്ടത്. ഈ മാസം 18 വരെ കലാവസ്ഥാ വ്യതിയാനം തുടരുമെന്ന് നിരീക്ഷണ കേന്ദ്രം അറിയിച്ചു.