Currency

യാത്രക്കാര്‍ക്ക് വിസ്മയമൊരുക്കി ജിഞ്ചര്‍ ബ്രെഡ് ബുര്‍ജ് ഖലീഫ

സ്വന്തം ലേഖകന്‍Monday, December 18, 2017 8:04 am

ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് വിസ്മയമായി ജിഞ്ചര്‍ ബ്രെഡ് ബുര്‍ജ് ഖലീഫ. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ മാതൃകയില്‍ ഒരുക്കിയ ഇഞ്ചി ബ്രെഡ് (ജിഞ്ചര്‍ ബ്രെഡ്) മധുരപ്രിയരുട നാക്കില്‍ വെള്ളമൂറ്റുന്നു. ക്രിസ്മസ്, നവവത്സരം പ്രമാണിച്ച് അഡ്രസ് ദുബായ് മറിന ഹോട്ടലാണ് പുതുമയാര്‍ന്ന ഈ കാഴ്ചയൊരുക്കിയത്.

14 മീറ്റര്‍ ഉയരമുള്ള ജിഞ്ചര്‍ ബുര്‍ജ് ഖലീഫ ടെര്‍മിനല്‍ മൂന്നിലെ കോണ്‍കോഴ്‌സിന് മൂന്നിലാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ ഷെഫ് അവിനാഷ് മോഹന്റെ നേതൃത്വത്തില്‍ അഡ്രസ് ദുബായ് മറീനയിലെ ആറ് പാചക വിദഗ്ധരാണ് വിസ്മയ ബുര്‍ജ് ഖലീഫയ്ക്ക് പിന്നില്‍. 30,000 ജിഞ്ചര്‍ ബ്രെഡ്, 180 കിലോ ഗ്രാം ധാന്യം, 1,600 കിലോ ഗ്രാം ഐസിങ് ഷുഗര്‍, 216 ലിറ്റര്‍ തേന്‍, 23 കിലോ ഗ്രാം ഇഞ്ചി പൊടി എന്നിവയാണ് ഈ വ്യത്യസ്ത ബുര്‍ജ് ഖലീഫയ്ക്ക് വേണ്ടി ഉപയോഗിച്ചത്. 432 മണിക്കൂറെടത്താണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x