Currency

2018ലെ യുഎഇ പൊതു അവധി ദിനങ്ങള്‍ അറിയാം

സ്വന്തം ലേഖകന്‍Friday, December 15, 2017 7:59 am

 

ദുബായ്: യുഎഇയില്‍ പൊതുമേഖലയ്ക്ക് ഡിസംബര്‍ 31, ജനുവരി ഒന്ന് ദിവസങ്ങളില്‍ നവവത്സര അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സ്വകാര്യ മേഖലയിലെ അവധി ഉടന്‍ പ്രഖ്യാപിക്കും. ദൈര്‍ഘ്യമേറിയ ഒരു വാരാന്ത്യത്തോടെയാണ് പുതുവര്‍ഷത്തിന്റെ തുടക്കം. വെള്ളി, ശനി വാരാന്ത അവധി കൂടി കണക്കിലെടുത്താല്‍ തുടര്‍ച്ചായി നാല് ദിവസം അവധി ലഭിക്കും. ജനുവരി 2 ന് ജോലികള്‍ പുനരാരംഭിക്കും.

2018ലെ അവധി ദിനങ്ങള്‍:

ഏപ്രില്‍ 13 അല്‍ ഇസ്ര വല്‍ മിഅ്‌റാജ്

മേയ് 16റമസാന്‍ ആരംഭം (പ്രതീക്ഷിക്കുന്നു)

ജൂണ്‍ 15, 16 പെരുനാള്‍ (2 ദിവസം)

ഓഗസ്റ്റ് 21 അറഫാ ദിനം

ഓഗസ്റ്റ് 22, 23ബലി പെരുനാള്‍ (2 ദിവസം)

സെപ്റ്റംബര്‍ 11ഇസ്‌ലാമിക് നവവത്സരം

നവംബര്‍ 20നബിദിനം

നവംബര്‍ 30 സ്മരണാദിനം

ഡിസംബര്‍ 2യുഎഇ ദേശീയദിനം


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x