
ദുബായ്: ദുബായ് സഫാരിയില്‍ എല്ലാ സഫാരികളും ആസ്വദിക്കാന്‍ കുട്ടികള്‍ക്ക് 30 ദിര്‍ഹവും മുതിര്‍ന്നവര്‍ക്ക് 85 ദിര്‍ഹവും നല്കി ടിക്കറ്റെടുക്കണമെങ്കിലും ഈ മാസം 26 വരെ പ്രവേശനം സൗജന്യമാണ്. ഡിസംബര്‍ 15,16,17 തീയതികളില്‍ കുടുംബങ്ങള്‍ക്ക് മാത്രമാണ് പ്രവേശനം. രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് ഈ കാലയളവില്‍ പാര്‍ക്ക് പ്രവര്‍ത്തിക്കുക.
അതേസമയം ദുബായ് സഫാരിയുടെ ഔദ്യോഗിക ഉദ്ഘാടനം ജനുവരിയിലാണെങ്കിലും ചൊവ്വാഴ്ച മുതല്‍ പാര്‍ക്കില്‍ ആളുകള്‍ക്ക് പ്രവേശനം നല്‍കുന്നുണ്ട്. ആദ്യ രണ്ടു ദിവസം കൊണ്ട് 14000 സന്ദര്‍ശകര്‍ എത്തുകയും ചെയ്തു.
ഔദ്യോഗിക ഉദ്ഘാടന ശേഷം രാത്രി ഒമ്പതു വരെ സന്ദര്‍ശകര്‍ക്ക് പാര്‍ക്കില്‍ പ്രവേശനം അനുവദിക്കും. അല്‍ വറഖ 5ല്‍ ഡ്രാഗണ്‍ മാര്ട്ടിന് എതിര്‍വശത്തായാണ് സഫാരി പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.