നായിഫ് ജംക്ഷന് 2, ബുര്‍ജ് നഹര്‍ ജംക്ഷന് 2 എന്നിവിടങ്ങളിലെ ബസ് സ്റ്റോപ്പുകള്‍ ഇനി ഉണ്ടാകില്ല. ഈ ഭാഗത്തെ യാത്രക്കാര്‍ക്കായി പകരം സര്‍ക്കുലര്‍ ബസ് ഏര്‍പ്പെടുത്തും. യൂണിയന് മെട്രോ സ്റ്റേഷനില്‍നിന്നു പുറപ്പെടുന്ന സര്‍ക്കുലര്‍ ബസ് നായിഫ് പാര്‍ക്ക്, നായിഫ് ജംക്ഷന് 1, ബുര്‍ജ് നഹര്‍ ജംക്ഷന് 1, നഖല്‍ സ്റ്റോപ്പ് വഴിയാണു കടന്നുപോകുക.